Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യനെതിരെ പരാതി നല്‍കിയതിന് കുരുവിളയ്ക്ക് കേസ്?

km-kurivila
കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ പരാതി നല്‍കിയ വ്യവസായി എംകെ കുരുവിള സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ കുരുവിള പരാതി നല്‍കിയതിന് ശേഷമല്ലെ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതെന്ന് കോടതി തിരക്കി. കുരുവിളയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

സോളാര്‍ വിഷയത്തില്‍ താന്‍ നല്‍കിയ പരാതി പൊലീസ് ശരിയായി അന്വേഷിക്കുന്നില്ലെന്നും അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കുരുവിള ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കിയതിന് ശേഷമല്ലെ കുരുവിളയ്‌ക്കെതിരെ കേസെടുത്തതെന്ന് ചോദിച്ച ജസ്റ്റിസ് വികെ മോഹനന്‍ തന്റെ മുമ്പാകെയുള്ള രേഖകളില്‍ അക്കാര്യം വ്യക്തമാക്കുന്നെന്ന് ചൂണ്ടികാണിച്ചു.

എംകെ കുരുവിള എന്ന പരാതിക്കാരന്‍ ഒട്ടേറെ കേസിലെ പ്രതിയാണെന്നും ഇയാള്‍ക്കെതിരായ പരാതികളില്‍ പല കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എംജി വാദിച്ചപ്പോഴാണ് കോടതിയുടെ മറു ചോദ്യം. ചോദ്യത്തിന് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

2012 ഏപ്രിലിലാണ് മുഖ്യമന്ത്രിയുടെ അടുപ്പകാര്‍ സോളാര്‍ വിഷയത്തില്‍ പണം തട്ടിയെന്ന് കാണിച്ച് കുരുവിള പൊലീസില്‍ പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+