സമരത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ഉപരോധം.ഇന്‍
തിരുവനന്തപുരം: തലസ്ഥാന നഗരം ഉപരോധക്കാര്‍ നിശ്ചലമാക്കുമ്പോള്‍ സമരവാര്ത്തകള്ക്കായി സ്വന്തം വെബ്സൈറ്റും. ഉപരോധം.ഇന്‍ എന്ന പോരിലാണ് സമരവാര്ത്തകള്ക്ക് മാത്രമായി പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് അഡ്രസിലാണ് വെബ്സൈറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
ഉപരോധത്തിന്റെ പുതിയ വാര്‍ത്തകള്‍, സമരത്തിന്റെ ദൃശ്യങ്ങള്‍, എല്‍ ഡി എഫ് നേതാക്കന്മാരുടെ പ്രസ്താവനകള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവയാണ് ഉപരോധം സൈറ്റിന്റെ ഹൈലൈറ്റ്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സമരവിവരങ്ങളെക്കുറിച്ച് അനുഭാവികളെ പ്രബുദ്ധരാക്കുകയാണ് ഉപരോധക്കാരുടെ ലക്ഷ്യം.

ഉപരോധത്തിന്റെ പ്രധാന മുദ്രാവാക്യമായ 'മുഖ്യമന്ത്രി രാജിവെക്കുക' എന്നത് തന്നെയാണ് വെബ്സൈറ്റിലെ തലവാചകം. തുടര്‍ന്ന് സമരമുഖത്തേക്ക് പോകുന്ന വോളന്റിയര്‍മാരുടെ ആവേശകരമായ ചിത്രങ്ങളും സൈറ്റില്‍ കാണാം.
രാഷ്ട്രീയമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടം എന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന, ഉമ്മന്‍ചാണ്ടിയുടെ ധാര്‍മികതയെ ചോദ്യം ചെയ്ത് കൊണ്ടുള്ള വി എസ് അച്യുതാനന്ദന്റെ പ്രസംഗം എന്നുതുടങ്ങി ഇടതുമുന്നണിയിലെ വിവിധ നേതാക്കളുടെ പ്രസംഗങ്ങളും പ്രസ്താവനകളും സൈറ്റിലുണ്ട്.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം










Click it and Unblock the Notifications