ഫോണ്‍ വിളിച്ച് നടന്നു; 19കാരി വീണ് മരിച്ചു

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിനിയാണ് മോഹിനി മിശ്ര. രാത്രി രണ്ടരയോടെയായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കെട്ടിടത്തിന് മുകളില്‍ നടന്ന പാര്‍ട്ടിയാണ് അപകടത്തിന് കാരണമായത്. മോഹിനിക്ക് പുറമെ നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും സംഘത്തിലുണ്ടായിരുന്നു.
കോളേജ് ഹോസ്റ്റലിലാണ് മോഹിനി താമസിച്ചിരുന്നു. പുതുതായി വരുന്ന കുട്ടികള്‍ക്ക് കൊടുക്കാനുള്ള ഫ്രഷേഴ്‌സ് പാര്‍ട്ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണത്രെ ഇവര്‍ ഒത്തുകൂടിയത്. സംഘത്തിലെ ചിലര്‍ മദ്യം കഴിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അപകടത്തിന് ഇരയായ മോഹിനി മിശ്ര എന്ന പെണ്‍കുട്ടി മദ്യപിച്ചിരുന്നില്ല എന്ന് പോലീസ് പറഞ്ഞു.
ആഘോഷത്തിനിടെ ഒരു ഫോണ്‍ വന്ന് മോഹിനി എഴുന്നേറ്റ് പോകുകയായിരുന്നു. അബദ്ധത്തില്‍ കെട്ടിടത്തിന്റെ അരികിലെത്തിയ പെണ്‍കുട്ടി കാല്‍തെറ്റി താഴെ വീഴുകയായിരുന്നു. കൂട്ടുകാര്‍ മോഹിനിയെ ഉടന്‍തന്നെ ജൂബിലി ഹില്‍സിലെ കോര്‍പറേറ്റ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മൂന്നേമുക്കാലോടെ പെണ്‍കുട്ടി മരിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പ്രകടനം നടത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications