പെണ്ണെഴുത്തെന്ന പേരില്‍ വികലസൃഷ്ടികള്‍ എഴുതിയവര്‍?
തൃശ്ശൂര്‍: പെണ്ണെഴുത്തുകളുടെ കുലപതികള്‍ എന്ന് വിശേഷിപ്പിക്കുന്ന മാധവികുട്ടിക്കും സാറാ ജോസഫിനുമെതിരെ തൃശ്ശൂര്‍ അതിരൂപത. ഇരുവരും നടത്തിയത് അരാജകത്വത്തിന്റെ രചനകളാണെന്നും പെണ്ണെഴുത്തെന്ന പേരില്‍ എഴുതിയതത്രെയും വികല സൃഷ്ടികളാണെന്നും അതിരൂപത കുറ്റപ്പെടുത്തുന്നു.
തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിലെ ലേഖനത്തിലാണ് ഇരുവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശം നടത്തിയിരിക്കുന്നത്.

ലൈംഗിക അരാജകത്വവും വ്യഭിചാരവും ഈ എഴുത്തുകാരികളുടെ കണ്ണില്‍ തെറ്റല്ലെന്നും കുഴപ്പങ്ങളെല്ലാം മതത്തിന്റേതാണെന്ന് അവര്‍ എഴുതി ഫലിപ്പിക്കുന്നെന്നും ലേഖനത്തില്‍ പറയുന്നു.
സാഹത്യത്തിന്റെ മൂല്യമറിയാത്തവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ നടത്തുന്നതെന്ന് സാറാ ജോസഫ് പ്രതികരിച്ചു. ഇങ്ങനെ കാടടച്ച് വെടിവയ്ക്കുന്നവര്‍ ജനാധിപത്യം എന്തെന്ന് മനസ്സിലാകാത്തവരാണെന്നും സ്വയം വിമര്‍ശനങ്ങള്‍ നടത്താതെ മറ്റുള്ളവരെ കാര്‍ന്നെടുക്കാനാണ് സഭ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications