കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളി അക്രമിച്ച സംഭവം, ശ്രീലങ്കയില്‍ സംഘര്‍ഷാവസ്ഥ

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: മ്യാന്‍മറിന് പുറമെ ബുദ്ധമതക്കാര്‍ ശ്രീലങ്കയിലെ മുസ്ലിങ്ങള്‍ക്ക് നേരെയും അക്രം അഴിച്ച് വിടുന്നു. ആഗസ്റ്റ് 10 ന് മധ്യ കൊളംബോയിലെ ഒരു മുസ്ലീം പള്ളിയ്ക്ക് നേരെ ബുദ്ധമതക്കാര്‍ നടത്തിയ അക്രമത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം 12 പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം പള്ളിയില്‍ നിസ്‌ക്കാരം നടക്കുന്ന വേളയിലാണ് ബുദ്ധമതക്കാര്‍ അക്രമം അഴിച്ച് വിട്ടത്. കന്പുകളും കല്ലുകളും പള്ളിയിലേക്ക് വലിച്ചെറിയുകയായിരുന്നു.പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പള്ളിയില്‍ എത്തിയവരാണ് അക്രമത്തിന് ഇരയായവരില്‍ അധികവും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

Srilanka, Police

സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിങ്ങള്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. യാഥാസ്ഥിതിക സിംഹള ബുദ്ധമതക്കാരാണ് അക്രമം അഴിച്ച് വിട്ടത്. മുസ്ലിങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ അഴിച്ച് വിടുന്നതിനായി ബോന്‍ഡു ബല സേന എന്ന ബുദ്ധ സംഘടന പ്രവര്‍ത്തിയ്ക്കുന്നതായും ആരോപണമുണ്ട്. ശ്രീലങ്കന്‍ ജനസംഘ്യയില്‍ 70 ശതമാനത്തോളം വരുന്നവരും ബുദ്ധമത വിശ്വാസികളാണ്. എന്നാല്‍ ഒന്‍പത് ശതമാനം പേര്‍ മാത്രമാണ് മുസ്ലിങ്ങള്‍ ഉള്ളത്.

മുസ്ലിങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്നതായി കൊളംബോയിലെ യു എസ് എംബസി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത ആരാധനാലയങ്ങളെ കേന്ദീകരിച്ച് നടക്കുന്ന ഇത്തരം അക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമയോചിതമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും എംബസി പറയുന്നു.

English summary
A Buddhist mob attacked a mosque in Sri Lanka's capital and at least 12 people were injured, the latest in a series of attacks on the minority Muslim community by members of the Buddhist majority.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X