സ്വര്‍ണവില 22000 രൂപയിലേക്ക് കുതിച്ചു കയറി

കഴിഞ്ഞ നാലു മാസത്തിനിടയില്‍ ഏറ്റവും കൂടിയ നിരക്കാണിത്. ഏപ്രിലില്‍ പവന്‍ വില 22,240 രൂപയിലെത്തിയതിന് ശേഷം ഇപ്പോഴാണ് 22,000 രൂപയിലെത്തുന്നത്. ഈ മാസം 21,200 രൂപാ നിരക്കില്‍ ആരംഭിച്ച സ്വര്‍ണ വ്യാപാരം ഇടയ്ക്ക് കുറഞ്ഞ് 20,800 രൂപയിലെത്തിയിരുന്നു.
രാജ്യാന്തരവിപണിയിലുണ്ടായ കുതിച്ചു ചാട്ടമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കുമോ എന്ന ആശങ്കയും ഇപ്പോള്‍ സ്വര്‍ണ വില ഉയരാനുള്ള കാരണമാണ്.
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറയുന്നതാണ് വിലവര്‍ധനവിനുള്ള മറ്റൊരു കാരണമായി പറയുന്നത്. ചൊവ്വാഴ്ച 61.52 രൂപയാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം.












Click it and Unblock the Notifications