കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ സൈബര്‍ ഫോറന്‍സിക് ലാബോറട്ടറി ത്രിപുരയില്‍

  • By Meera Balan
Google Oneindia Malayalam News

India
അഗര്‍ത്തല: ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഫോറന്‍സിക് ലാബോറട്ടറി (സിഎഫ് എല്‍) ത്രിപുരയില്‍ .കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന സിഎഫ്എല്‍ ത്രിപുര ഹൈക്കോടതിയിലാണ് പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ ആണ് സിഎഫ് എല്ലിന്റെ ഉദ്ഘാടനം ആഗസ്റ്റ് 11 ന് നിര്‍വ്വഹിച്ചത്.

കേസുമായി ബന്ധപ്പെട്ട അഭിഭാഷകനോ സാക്ഷിയോ കോടതിയില്‍ ഹാജരായില്ലെങ്കില്‍ ആ വിവരം കേസുമായി ബന്ധമുള്ള എല്ലാവരെയും അറിയിക്കുന്നതിനുള്ള ഓട്ടോമാറ്റിക്ക് എസ്എംഎസ് അലേര്‍ട്ട് സംവിധാനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നിയമ സഹായങ്ങള്‍ വികേന്ദ്രീകരിയ്ക്കണമെന്നും ദില്ലിയില്‍ നിന്ന് എല്ലാം നിയന്ത്രിയ്ക്കാന്‍ കഴിയില്ലെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കീഴ്‌ക്കോടതികളിലും കേസുകള്‍ വളരെ പെട്ടന്ന് തീര്‍പ്പാക്കപ്പെടേണ്ടതുണ്ടെന്നും സിഎഫ്എല്ലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ജഡ്ജി ലോകുര്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ നേതൃത്ത്വത്തില്‍ ഒരു നാഷണല്‍ ജുഡീഷ്യല്‍ ഡേറ്റ ഗ്രിഡ് രൂപീകരിയ്ക്കുമെന്ന് ലോകുര്‍ പറഞ്ഞു. നിമയസഹായങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കോടതി വ്യവഹാരങ്ങള്‍, വിധി ന്യായങ്ങള്‍ എന്നിവ നാഷണല്‍ ജുഡീഷ്യല്‍ ഡേറ്റ ഗ്രിഡിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്‍റെ പ്രവര്‍ത്തനം 2014 ജനവരി മുതല്‍ ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇ-കോര്‍ട്ട് സംവിധാനം വികസിപ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട് 13,000 നിയമ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

ഓണ്‍ലൈന്‍ ട്രയല്‍ , പ്രതികളുമായും സാക്ഷികളുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവയൊക്കയാണ് ഇ-കോര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത്. 2007 മുതല്‍ തന്നെ ദില്ലി ഹൈക്കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഉണ്ട്. തിഹാര്‍ ജയിലില്‍ നിന്നുള്ള പ്രതികളെ വിസ്തരിയ്ക്കുന്നതിനും മറ്റുമായാണ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

English summary
The lab, established at the Tripura High Court will provide court case related information.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X