അധ്യാപകന്‍ കരണത്തടിച്ചു; കുട്ടിയുടെ കേള്‍വി പോയി

വെസ്റ്റ് പട്ടേല്‍ നഗറിലെ സ്വകാര്യ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിതിന്‍ കുമാര്‍. പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസില്‍ വെച്ച് ഇംഗ്ലീഷ് ഹോം വര്‍ക്ക് ചെയ്തതാണ് അധ്യാപകനെ ചൊടിപ്പിച്ചത്. കിരണ്‍ പാല്‍ എന്ന അധ്യാപകനാണ് കുട്ടിയെ അടിച്ചത്.
വീട്ടിലെത്തിയ നിഖില്‍ കുമാര്‍ വേദന കൂടിയതോടെയാണ് രക്ഷിതാക്കളോട് വിവരം പറഞ്ഞത്. അമ്മയാണ് നിഖിലിനെയും കൂട്ടി ഡോക്ടറുടെ അടുത്തെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷം നിഖിലിന്റെ കേള്‍വിശക്തി പാതി നഷ്ടമായതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി അധ്യാപകനെതിരെ പരാതി നല്‍കി. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. സംഭവം നടന്ന ആഗസ്ത് മൂന്ന് മുതല്‍ ഒളിവിലാണ് അധ്യാപകന്‍ എന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications