സരിത ഉമ്മന്‍ചാണ്ടിയുടെ ചെവികടിച്ചു: വൃന്ദ കാരാട്ട്

മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെയും സ്റ്റാഫംഗങ്ങളുടെയും മന്ത്രിമാരുടെയും ചെവി കടിച്ചാണ് സരിത തട്ടിപ്പിനുള്ള സഹായങ്ങള്‍ നേടിയെടുത്തത് എന്നും വൃന്ദ കാരാട്ട് പറഞ്ഞു. എന്നാല്‍ ഇവരെല്ലാവരും ഇപ്പോള്‍ സരിതയെ അറിയില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ്. തിരുനക്കര മൈതാനിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എല്ലായിടത്തും സോളാര്‍ പ്രകാശം പരത്തുന്നു. എന്നാല്‍ കേരളത്തില്‍ മാത്രം സോളാര്‍ ജനങ്ങളെ ഇരുട്ടിലാക്കുകാണ് എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വൃന്ദ കാരാട്ട് പ്രസംഗം തുടങ്ങിയത്. മുഖ്യമന്ത്രി സോളാറിന്റെ നിഴലില്‍ നിന്ന് കേരളത്തെയും ഇരുട്ടിലാക്കിയെന്നും അവര്‍ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ടായി ടി എന്‍ സീമ, സെക്രട്ടറിയായി കെ കെ ശൈലജ എന്നിവരെ തിരഞ്ഞെടുത്തു.
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് സെക്രട്ടറിയേറ്റ് ഉപരോധത്തിലേര്‍പ്പെട്ടിരിക്കേയാണ് വൃന്ദ കാരാട്ടിന്റെ കളിയാക്കല്‍ എന്നതും ശ്രദ്ധേയമാണ്. എല്‍ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ചൊവ്വാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.












Click it and Unblock the Notifications