കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത ഉമ്മന്‍ചാണ്ടിയുടെ ചെവികടിച്ചു: വൃന്ദ കാരാട്ട്

Google Oneindia Malayalam News

brinda karat
കോട്ടയം: വിവാദമായ സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സി പി എം പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദ കാരാട്ടിന്റെ പരിഹാസം. സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചെവി കടിക്കുന്ന ചിത്രം പുറത്തുവന്നു. എന്നിട്ടും സരിതയെ തനിക്കറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത് എന്നായിരുന്നു വൃന്ദ കാരാട്ട് കളിയാക്കിയത്.

മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെയും സ്റ്റാഫംഗങ്ങളുടെയും മന്ത്രിമാരുടെയും ചെവി കടിച്ചാണ് സരിത തട്ടിപ്പിനുള്ള സഹായങ്ങള്‍ നേടിയെടുത്തത് എന്നും വൃന്ദ കാരാട്ട് പറഞ്ഞു. എന്നാല്‍ ഇവരെല്ലാവരും ഇപ്പോള്‍ സരിതയെ അറിയില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ്. തിരുനക്കര മൈതാനിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

എല്ലായിടത്തും സോളാര്‍ പ്രകാശം പരത്തുന്നു. എന്നാല്‍ കേരളത്തില്‍ മാത്രം സോളാര്‍ ജനങ്ങളെ ഇരുട്ടിലാക്കുകാണ് എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വൃന്ദ കാരാട്ട് പ്രസംഗം തുടങ്ങിയത്. മുഖ്യമന്ത്രി സോളാറിന്റെ നിഴലില്‍ നിന്ന് കേരളത്തെയും ഇരുട്ടിലാക്കിയെന്നും അവര്‍ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡണ്ടായി ടി എന്‍ സീമ, സെക്രട്ടറിയായി കെ കെ ശൈലജ എന്നിവരെ തിരഞ്ഞെടുത്തു.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് സെക്രട്ടറിയേറ്റ് ഉപരോധത്തിലേര്‍പ്പെട്ടിരിക്കേയാണ് വൃന്ദ കാരാട്ടിന്റെ കളിയാക്കല്‍ എന്നതും ശ്രദ്ധേയമാണ്. എല്‍ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ചൊവ്വാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

English summary
CPIM Politburo member Brinda Karat criticized Chief Minister Oommen Chandy in Solar scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X