ജോപ്പന് ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് സര്‍ക്കാര്‍

ജോപ്പന്റെ സ്വദേശമായ പുത്തൂരിന് പുറത്ത് പോകാന്‍ അനുവദിക്കാതെ ജാമ്യം അനുവദിക്കാമെന്ന് എജി കോടതിയെ അറിയിച്ചു. ഇരു കൂട്ടരുടെയും വാദം കേട്ടതിനു ശേഷം കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി വച്ചു. ജാമ്യാപേക്ഷാ വിചാരണ കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ജോപ്പന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സര്‍ക്കാറിന്റെ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചരുന്നു.
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തതിനാണ് ജോപ്പാനെ ജൂണ്‍ 27ന് അറസ്റ്റ് ചെയ്തത്.
അതേ സമയം, സോളാര്‍ തട്ടിപ്പു കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള സാഹചര്യം വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ക്രിമിനല്‍ നടപടി ക്രമം അനുസരിച്ച് കേസുകളുടെ അന്വേഷണ ചുമതല അതതു സ്റ്റേഷനിലെ എസ്‌ഐമാര്‍ക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications