ജുഡീഷ്യല്‍ അന്വേഷണം;പിന്നോട്ടില്ലെന്ന് സമരക്കാര്‍
തിരുവനന്തപുരം: സോളാര്‍ അഴിമതികേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം സമരം അവസാനിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. എന്നാല്‍ മുഖ്യമന്ത്രി രാജിവക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രാജി ഇല്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് തന്നെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി യുഡിഎഫ് യോഗത്തിന് ശേഷം പറഞ്ഞു.
എന്നാല്‍ സിപിഎം സമര നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയതായാണ് സൂചന. ജുഡീഷ്യല്‍ അന്വേഷണം കൊണ്ട് മാത്രം ഈ സമരത്തെ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അഗം തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.
ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുണ്ടെങ്കിലും അതിന്റെ പരിധിയില്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ വരില്ലെന്നാണ് ഇപ്പോഴുള്ള സൂചനകള്‍. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷത്തോട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ സമരം പാതി വിജയുിച്ചതായാണ് ഇടത് പക്ഷം തന്നെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള സമരത്തിന്‍റെ രീതി മാറ്റുന്നതിനെ കുറിച്ചും ഇടത് പക്ഷം ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications