കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റ് ഉപരോധം പിന്‍വലിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ഇടതുമുന്നണി ആരംഭിച്ച സെക്രട്ടറിയേറ്റ് ഉപരോധസമരം പിന്‍വലിച്ചു. സോളാര്‍ കേസ് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. അതേ സമയം മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും ഇടതുപക്ഷം താത്കാലികമായെങ്കിലും പിന്നോട്ട് പോയിരിക്കുകയാണ്. മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍ രണ്ടാം ഘട്ട സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.

സമരം തീര്‍ന്നേക്കുമെന്ന് സൂചന

12.12: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടതുപക്ഷം സമരം പിന്‍വലിക്കാന്‍ സാധ്യത. സമരവേദിയില്‍ ഇടത് നേതാക്കള്‍ യോഗം ചേരുകയാണ്. ഉടന്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു.

LDF Strike

സമരരീതിയില്‍ മാറ്റം വന്നേക്കും

12.10: 30 മണിക്കൂറിലധികമായി തുടരുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന്റെ സ്വഭാവം മാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സമരം അക്രമത്തിലേക്ക് നീങ്ങിയാല്‍ അത് വലിയ ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഹൈക്കോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കും

11.59: സോളാര്‍ കേസ ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കും. അടുത്ത കാബിനറ്റ് യോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അറിയിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കാതെയുള്ള ഒരു അന്വേഷണവും സ്വീകാര്യമല്ലെന്ന് തോമസ് ഐസക് അറിയിച്ചു.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം

11.45: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ജൂഡീഷ്യല്‍ അന്വേഷണം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടി മാറി നില്‍ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

ഇടതുമുന്നണി യോഗം എകെജി സെന്ററില്‍

11.19: സെക്രട്ടറിയേറ്റ് ഉപരോധസമരത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ എകെജി സെന്ററില്‍ യോഗം ചേരുന്നു.

ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാര്‍

10.45: സമരം പിന്‍വലിച്ചാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് യുഡിഎഫ്. സമരം നിരുപാധികം പിന്‍വലിച്ചാല്‍ മാത്രമേ ഇതിനു തയ്യാറാവൂവെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം ഈ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം അംഗീകരിക്കാനുള്ള സാധ്യത കുറവാണ്.

അവധി പ്രതിപക്ഷവുമായുള്ള ധാരണ പ്രകാരം

10.30 സെക്രട്ടറിയേറ്റിന് രണ്ടു ദിവസം അവധി നല്‍കാനുള്ള തീരുമാനം പ്രതിപക്ഷ ധാരണപ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ അറിയിച്ചു. അവധി നല്‍കിയതിനെ ആര്‍ ബാലകൃഷ്ണയെ പോലുള്ള നേതാക്കള്‍ ശക്തമായ അഭിപ്രായ വ്യത്യാസമുന്നയിച്ചിരുന്നു.

ക്ലിഫ് ഹൗസില്‍ യുഡിഎഫ് യോഗം

10.13: സമരത്തിനെതിരേ എന്തു നടപടി സ്വീകരിക്കണമെന്നതിനെ കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ക്ലിഫ് ഹൗസില്‍ യോഗം ചേരുന്നു.

സമരത്തിന് കൂടുതല്‍ ആളുകളെത്തുന്നു

9.50: സെക്രട്ടറിയേറ്റ് ഉപരോധസമരത്തിന്റെ രണ്ടാം ദിവസം കൂടുതല്‍ പ്രവര്‍ത്തകരെ തിരുവനന്തപുരത്തെത്തിക്കുമെന്ന് ഇടതുമുന്നണി നേതാക്കള്‍ അറിയിച്ചു. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ 10000 പ്രവര്‍ത്തകരെ അണിനിരത്തി കൊണ്ടുള്ള മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

ഒത്തുതീര്‍പ്പില്ല, പരിഹാരം രാജി മാത്രം

9.00: സെക്രട്ടറിയേറ്റ് ഉപരോധസമരം ഒത്തുതീര്‍ക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി. ചര്‍ച്ചയ്ക്കില്ലെന്ന് സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണനാണ് അറിയിച്ചത്. സിഎംപി പോലുള്ള കക്ഷികളുടെ സഹായത്തോടെ സമരം പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ഇതോടെ പാളി. മധസ്ഥന്മാരെ വേണ്ട, രാജിക്കാര്യം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ നേരിട്ട് അറിയിച്ചാല്‍ മതിയെന്നായിരുന്നു കൊടിയേരിയുടെ പ്രതികരണം.

സമരം ഒന്നാംദിവസം: വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുകസമരം ഒന്നാംദിവസം: വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

English summary
The government is open to discussions and other investigations in solar panel scam, but opposition demanding CM's resignation.Stir enters 2nd day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X