സരിതയ്ക്ക് വീണ്ടും ഒരു കേസില്‍ കൂടെ ജാമ്യം

സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാം എന്ന് വഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് കാണിച്ചാണ് മുല്ലപ്പള്ളി സ്വദേശിയായ കെഎം മാത്യു പരാതി നല്‍കിയത്. എന്നാല്‍ പലിശാ ഇനത്തില്‍ പതിനായിരത്തോളം രൂപ കൂടെ ലഭിക്കാനുണ്ടെന്ന് മാത്യു ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണം കൂടെ അടച്ചാല്‍ സരിത ഒരു കേസില്‍ നിന്നു കൂടെ ഒഴിവാകും.
പെരുമ്പാവൂര്‍ സ്വദേശിയായ സജാദ് നല്‍കിയ കേസില്‍ സരിതയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് സരിതയ്ക്ക് ഈ കേസില്‍ ജാമ്യം അനുവദിച്ചത്.
ഈ മാസം 20ന് കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് ഉപഭോക്തൃകോടതി സരിതയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കേസില്‍ ജാമ്യം ലഭിച്ചതോടെ ഇക്കാര്യം ചൂണ്ടികാണിച്ച് മറ്റ് കേസുകളില്‍ കൂടി സരിത ജാമ്യത്തിന് അപേക്ഷ നല്‍കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications