Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയെ നശിപ്പിയ്ക്കുന്ന ചില ഘടകങ്ങള്‍

ബെയ്ജിംഗ്: അനുദിനം വികസനത്തിലേക്ക് കുതിയ്ക്കുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ പത്ത് വര്‍ഷമായി ചൈന സാമ്പത്തികമായി കൂടുതല്‍ പുരോഗതി നേടിയിരിയ്ക്കുന്നു. വളരെ അടുത്ത് തന്നെ ചൈന ലോകത്തെ നയിക്കുന്ന വന്‍ സാമ്പത്തിക ശക്തിയായി മാറുമെന്നും കണക്കാക്കപ്പെടുന്നു.

ഇന്ത്യയുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുമായി ചൈന അത്ര നല്ല ബന്ധമല്ല പുലര്‍ത്തുന്നത്. പ്രതിരോധ രംഗത്ത് കൂടുതല്‍ പണം ചൈന ചെലവഴിയ്ക്കുന്നുണ്ട്. വികസനത്തിലേക്ക് കുതിയ്ക്കുന്ന ചൈനയെ പരാജയപ്പെടുത്തുന്ന തരത്തിലുള്ള ചില ഘടകങ്ങള്‍ രാജ്യത്ത് തന്നെ നില നില്‍ക്കുന്നു

ധാതുസന്പത്ത് പ്രയോജനപ്പെടുത്തുന്നില്ല

ധാതുസന്പത്ത് പ്രയോജനപ്പെടുത്തുന്നില്ല

ലോകത്ത് തന്നെ വിരളമായ പല ധാതുക്കളുടേയും വന്‍ ശേഖരം ചൈനയില്‍ ഉണ്ട്. എന്നാല്‍ മലിനീകരണ പ്രശ്‌നങ്ങളും മറ്റും സൃഷ്ടിയ്ക്കുന്നതിനാല്‍ തന്നെ ഇവയെ വേണ്ട രീതിയില്‍ ഖനനം ചെയ്യാനും കയറ്റുമതി ചെയ്യാനും ചൈനയ്ക്ക് കഴിയുന്നില്ല

.നാണയപെരുപ്പം

.നാണയപെരുപ്പം

വര്‍ദ്ധിച്ച് വരുന്ന നാണയപെരുപ്പമാണ് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന്. 3ശതമാനത്തില്‍ താഴെയായി നാണയപ്പെരുപ്പം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിയ്ക്കുന്നത് മൂലം നാണയപെരുപ്പം കൂടുന്നു.

മലിനീകരണം

മലിനീകരണം

മലിനീകരണം ചൈനയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്‌നം തന്നെയാണ്. വിഷപുക ശ്വസിച്ചാണ് ചൈനയിലെ പല നഗരങ്ങളും കഴിഞ്ഞ് പോകുന്നത്. വന്‍ തോതില്‍ ക്യാന്‍സര്‍ രോഗികളെയാണ് മലിനീകരണം മൂലം രാജ്യത്ത് സൃഷ്ടിയ്ക്കപ്പെടുന്നത്. മലിനീകരണം തടയുന്നതിന് വേണ്ടി വലിയൊരുതുക തന്നെ ചൈന ചെലവാക്കുന്നുണ്ട്്.

 ജപ്പാനുമായുള്ള പ്രശ്‌നം

ജപ്പാനുമായുള്ള പ്രശ്‌നം

കിഴക്കന്‍ ചൈനാ സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദിയോയു എന്ന് ചൈനക്കാരും സെന്‍കാകു എന്ന് ജപ്പാന്‍കാരും വിളിയ്ക്കുന്ന ദ്വീപുകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അവകാശ തര്‍ക്കങ്ങള്‍ ഇത് വരെയും പരിഹരിയ്ക്കപ്പെട്ടിട്ടില്ല. ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായാല്‍ അത് യുദ്ധത്തിലേക്ക് വഴി തെളിയ്ക്കും.

അഴിമതി

അഴിമതി

അഴിമതി ആരോപണങ്ങള്‍ ചൈനീസ് സര്‍ക്കാരിനേയും രാജ്യത്തേയും ഒരുപോലെ ബാധിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+