കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല?

  • By Aswathi
Google Oneindia Malayalam News

aadhaar
ദില്ലി: ഗവണ്‍മെന്റ് സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് രാജീവ് ശുക്ല. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ പസാപോര്‍ട്ട് എടുക്കുന്നതിനോ സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കുന്നതിനോ തുടങ്ങി ഒന്നിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല അറിയിച്ചു.

2009ല്‍ ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും നല്‍കാന്‍ നിര്‍ദ്ദേശിച്ച 12 അക്ക വിവിധോദ്ദേശ ഏകീകൃത തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍. യുഐഡി (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്ന പദ്ധതി ആസൂത്രണ കമ്മീഷനു കീഴില്‍ യുനീക്ക് ഐഡന്റിറ്റി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) യാണ് നടപ്പിലാക്കുന്നത്.

സ്വകാര്യതയെന്ന പൗരന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ് പദ്ധതിയെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തില്‍ ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖയല്ലെന്നും മറിച്ച് ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ മാത്രമാണെന്നും ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞിരുന്നു.

ബയോമെട്രിക് റെക്കോര്‍ഡ് രൂപത്തിലാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചു വച്ചിട്ടുള്ളത്. ഇതൊരിക്കലും തിരിച്ചറിയല്‍ കാര്‍ഡിന് തുല്യമല്ല. എന്നാല്‍, വിവിധോദ്ദേശങ്ങള്‍ക്ക് വേണ്ടിയുള്ള മള്‍ട്ടി പര്‍പ്പസ് ഐഡന്റിറ്റി കാര്‍ഡ് യുഐഡിഎഐ യുടെ പരിഗണനയിലുള്ളതാണെന്നും അലുവാലി വ്യക്തമാക്കിയിരുന്നു.

English summary
Aadhaar card is not a must for availing services like opening bank accounts, admission in school and obtaining passport, Parliament was informed on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X