ബാലികയെ പീഡിപ്പിച്ചുകൊന്ന അച്ഛനും മകനും പിടിയില്‍

വിവാദമായ ഈ കേസിലെ പ്രതികളായ 17 കാരനെയും അച്ഛനെയുമാണ് പോലീസ് പിടികൂടിയത്. മുഖ്യമന്ത്രി ജയലളിത നേരിട്ട് ഇടപെട്ടതോടെയാണ് ഈ സംഭവം ജനശ്രദ്ധയാകര്‍ഷിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ ജയലളിത കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
17 കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം മറവുചെയ്യുന്നതിന് സഹായിച്ചു എന്നതാണ് 17 കാരന്റെ അച്ഛനായ കൊലു ബൊമ്മന്റെ പേരിലുള്ള ചാര്‍ജ്ജ്. തെളിവുനശിപ്പിച്ചതിനും കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും ഇയാളുടെ പേരില്‍ കേസെടുത്തു.
ഈ മാസം നാലിനാണ് സംഭവം നടന്നത്. അയല്‍വാസിയായ 10 വയസ്സുകാരിയെ 17 കാരന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒച്ചവെച്ച് കരയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് അച്ഛനും മകനും ചേര്‍ന്ന് മൃതദേഹം കളയുകയായിരുന്നു. ആഗസ്ത് അഞ്ചിനാണ് ബെലിജെട്ടിയിലെ പാലത്തിന് അടിയില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications