കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 13 ലക്ഷം വ്യാജ വോട്ടര്‍മാര്‍?

  • By Meera Balan
Google Oneindia Malayalam News

Delhi
ദില്ലി: വോട്ടര്‍ പട്ടികയില്‍ ഇടം നേടിയ 13 ലക്ഷം വ്യാജ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. വോട്ടര്‍ പട്ടികയില്‍ 80,000 പേര്‍ മരണപ്പെട്ടവരാണ് എന്നാല്‍ ഇവരുടെ പേരുകള്‍ ഇത് വരെയും നീക്കം ചെയ്തിരുന്നില്ല. ബംഗാളാദേശികള്‍ , സംസ്ഥാനത്ത് നിന്ന് വര്‍ഷങ്ങളായി താമസം മാറിയവര്‍, പരേതര്‍ എന്നിങ്ങനെ നിയമപരമായി വോട്ട് ചെയ്യാന്‍ അവകാശമില്ലാത്ത 13 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും വോട്ടര്‍ പട്ടിക പുതുക്കുകയും ചെയ്തു.

ദില്ലി നഗരത്തിലെ വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതോടെ നിലവിലെ വോട്ടര്‍മാരുടെ എണ്ണം 1.12 കോടിയാണ്. രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ദില്ലിയിലെ സ്റ്റേറ്റ് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ വിജയ് ദേവാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കടുത്ത അഴിമതിയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ളാദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ വ്യാജവോട്ട് നടത്തുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കും. വോട്ടര്‍ പട്ടിക പരിശോധിയ്ക്കുന്നതിനിടെയിലാണ് ഈ ക്രമക്കേട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്.

വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇത്തരം പരാതിയില്‍ പലതും രാഷ്ട്രീയ പ്രേരിതമാണെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. പരാതികളെല്ലാം സസൂക്ഷ്മം പരിശോധിച്ച ശേഷം പരിഹരിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
Huge irregularities have been unearthed in the old electoral rolls of the city, resulting in the deleting of the names of about 13 lakh bogus voters from the old list over the last few months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X