കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ രാജാവ് പാപ്പരായി, ജീവിതം മണ്‍കുടിലില്‍

  • By Meera Balan
Google Oneindia Malayalam News

Crown
ടിഗിരിയ: കൊട്ടാരത്തില്‍ നിന്ന് കുടിലിലേയ്ക്കുള്ള ദൂരം വളരെ കുറവാണോ?എന്തെന്നാല്‍ ഇന്ത്യയിലെ പ്രമുഖനായ ഒരു രാജാവ് ഇപ്പോള്‍ ജീവിയ്ക്കുന്നത് മണ്‍കുടിലില്‍ ആണ്. അദ്ദേഹത്തിന്റെ ജീവിതം നിരീക്ഷിച്ചാല്‍ കൊട്ടാരത്തില്‍ നിന്ന് കുടിലിലേയ്ക്കുള്ള ദൂരം വളരെ കുറവാണെന്ന് മനസ്സിലാക്കാം. 30 സേവകരോടൊപ്പം കൊട്ടാരത്തില്‍ ജീവിച്ച രാജാ ബ്രജ് രാജ് ക്ഷത്രിയ ബീര്‍ബര്‍ ചാമുപതി സിംഗ് ആണ് ഇപ്പോള്‍ നിതൃവ്യത്തിയ്ക്ക് പോലും കഷ്ടപ്പെടുന്ന അവസ്ഥയില്‍ ജീവിയ്ക്കുന്നത്. തന്റെ ബാല്യത്തിലും യൗവ്വനത്തിലും സുഖലോലുപതയില്‍ ജീവിച്ച ഇദ്ദേഹം വാര്‍ദ്ധക്യത്തില്‍ മറ്റുള്ളവരുടെ ദയ കൊണ്ട് ജീവിയ്ക്കുന്നു.

ഇന്ത്യ സ്വതന്ത്ര്യം നേടിയതോട് കൂടിയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ആരംഭിച്ചത്. രാജാവിന് കിട്ടിയിരുന്ന ഭൂനികുതിയും മറ്റും സര്‍ക്കാരിലേക്ക് മാറ്റപ്പെട്ടതോടെ വരുമാനം ഇല്ലാതായി. കോടിക്കണക്കിന് രൂപയുടെ സ്വത്തും 25 ആഢംബര കാറുകളും ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. വരുമാനം കുറഞ്ഞതോടെ വസ്തുവകകള്‍ ഓരോന്നായി വിറ്റ് രാജാവ് ആഢംബരജീവിതം തുടര്‍ന്നു.

ഇദ്ദേഹത്തിന്റെ ഭാര്യ അതി സമ്പന്നമായ ഒരു രാജകുടുംബത്തിലെ രാജകുമാരിയായിരുന്നു. ഇവര്‍ക്ക് മൂന്ന് ആണ്‍ മക്കളും മൂന്ന് പെണ്‍മക്കളും ഉണ്ടായിരുന്നു, രാജാവ് സ്വത്തുക്കള്‍ വിറ്റ് നശിപ്പിയ്ക്കാന്‍ തുടങ്ങിയതോടെ രാജകുമാരി ഇദ്ദേഹത്തെ ഉപേക്ഷിച്ച് പോയി. ക്രമേണ കൊട്ടാരവും പരിചാരകരും നഷ്ടമായ രാജാവ് സഹോദരന്‍റെ പക്കല്‍ അഭയം നേടി. സര്‍ക്കാരില്‍ നിന്ന് രാജാക്കന്‍മാര്‍ക്ക് കിട്ടുന്ന പ്രവി പഴ്‌സ് മാത്രമായിരുന്നു ഏക ആശ്രയം. എന്നാല്‍ ഈ പെന്‍ഷന്‍ നിര്‍ത്തലാക്കിയതോടെ രാജാവിന്റെ അവസ്ഥ ശരിയ്ക്കും പരുങ്ങലിലായി.

ഇതോടെ രാജാവ് സഹോരന്റെ അടുത്ത് നിന്ന് മടങ്ങി വീണ്ടും ടിഗിരിയയില്‍ എത്തുകയും ഒരു മണ്‍കുടില്‍ നിര്‍മ്മിച്ച് അതില്‍ ജീവിതം ആരംഭിയ്ക്കുകയും ചെയ്തു. ബന്ധുക്കള്‍ ആരും തിരിഞ്ഞ് നോക്കാനില്ലാത്ത 92 വയസ്സുകാരനായ ഇദ്ദേഹത്തിന് ആരോടും പരാതിയും പരിഭവവും ഇല്ല. രാജാവില്‍ നിന്ന് ദരിദ്രനിലേയ്ക്കുള്ള മാറ്റം ഇദ്ദേഹം ശരിയ്ക്കും ഉള്‍ക്കൊണ്ടിരിയ്ക്കുന്നു. രാജാവ് താമസിയ്ക്കുന്നതിന് ഒരു കിലോമീറ്റര്‍ അകലെയായിട്ടാണ് ഭാര്യ താമസിയ്ക്കുന്നത്. എന്നാല്‍ തന്നെ വിട്ടകന്ന ഭാര്യയെ തേടി രാജാവ് പിന്നീടൊരിയ്ക്കലും പോയിട്ടില്ല.

English summary
A former Indian playboy is now living alone as a pauper in a mud hut after losing his fortune.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X