കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭിണിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു

Google Oneindia Malayalam News

acid attack
ലക്‌നൗ: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്താന്‍ വിസമ്മതിച്ച ഗര്‍ഭിണിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചെന്ന് പരാതി. ആണ്‍കുട്ടിക്ക് വേണ്ടി ആഗ്രഹിച്ചിരിക്കുകയായിരുന്നത്രെ ഇയാള്‍. ജനിക്കും മുമ്പേ കുഞ്ഞ് ആണാണോ എന്ന് പരിശോധിക്കണമെന്ന ഇയാളുടെ ആവശ്യം ഭാര്യ സമ്മതിച്ചില്ല. ഇതില്‍ ദേഷ്യം വന്നാണ് ഇയാള്‍ ഭാര്യയുടെ നേരെ ആസിഡ് വലിച്ചെറിഞ്ഞത്.

ലക്‌നൗവിന് സമീപത്തെ ബസാര്‍ക്കല പ്രദേശത്താണ് സംഭവം. യുവതിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് നയീമിനെതിരെ പോലീസ് കേസെടുത്തു. അഞ്ചുമക്കളാണ് ഇവര്‍ക്കുള്ളത്. അഞ്ചും പെണ്‍മക്കള്‍. ഇതില്‍ നയീം അതീവദു:ഖിതനായിരുന്നത്രെ.

ഇടക്കിടെ ഇയാള്‍ ഭാര്യയോട് ഇതും പെണ്‍കുഞ്ഞാണോ എന്ന് ചോദിക്കുമായിരുന്നു. പെണ്‍കുഞ്ഞാണെങ്കില്‍ ഗര്‍ഭം അലസിപ്പിച്ചുകളയണമെന്നും ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. മകന് വേണ്ടിയുള്ള കാത്തിരിപ്പിനൊപ്പം തന്റെ ആവശ്യം ഭാര്യ അംഗീകരിക്കാതിരുന്നത് കൂടി ആയതോടെയാണ് നയീം ഇങ്ങനെയൊരു കടുംകൈ ചെയ്തത്.

കഴിഞ്ഞ മാസം അവസാനമാണ് സംഭവം നടന്നത് എങ്കിലും ചൊവ്വാഴ്ച മാത്രമാണ് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്. തന്നെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ദേഹത്ത് ആസിഡൊഴിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ പിതാവാണ് കാണ്‍പൂരിലെ ആശുപത്രിയില്‍ ഇവരെ എത്തിച്ചത്.

English summary
A man was arrested for allegedly throwing acid on his pregnant wife when she refused to undergo sex determination test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X