കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തര്‍വാഹിനി പൊട്ടിത്തെറിച്ചു, 18 പേരെ കാണാതായി

Google Oneindia Malayalam News

Fire
മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലായ ഐഎന്‍എസ് സിന്ധു രക്ഷകിന് തീപ്പിടിച്ചു. തീപ്പിടുത്തത്തിന് തൊട്ടുപിറകെ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മുങ്ങിക്കപ്പലില്‍ 18 നാവികരുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും സുരക്ഷിത മേഖലയില്‍ വെച്ച് അന്തര്‍വാഹിനി ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കാനിടയായത് അധികൃതരെ അമ്പരിപ്പിച്ചിരിക്കുകയാണ്.പൊട്ടിത്തെറിയെ തുടര്‍ന്ന് അന്തര്‍വാഹിന് പരിപൂര്‍ണമായും തകര്‍ന്നുവെന്നാണ് അറിയുന്നത്. തീ ആളിപടര്‍ന്നതിനെ തുടര്‍ന്ന് നിരവധി നാവികര്‍ കടലിലേക്ക് ചാടിയിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുടുങ്ങി കിടക്കുന്ന പതിനെട്ടുപേരില്‍ മൂന്നു പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ കുടുങ്ങികിടക്കുന്നവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും അവരെ രക്ഷിയ്ക്കുന്ന കാര്യത്തില്‍ നാവിക സേനയ്ക്ക് വ്യക്തമായ ഉത്തരം പറയാന്‍ കഴിയുന്നില്ലെന്നും ഐബിഎന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രിയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിക്കേറ്റവരാണ്. രാത്രി 12 മണിയോടെ ആരംഭിച്ച തീപ്പിടുത്തം പുലര്‍ച്ചെ മൂന്നു മണിക്കാണ് നിയന്ത്രണ വിധേയമാക്കാനായത്. ഈ നീണ്ട ഇടവേളയാണ് അന്തര്‍വാഹിനിക്കുള്ളിലുള്ളവരെ ജീവന് ആപത്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന ആശങ്കയുണ്ടാക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിന് തൊട്ടുമുമ്പുള്ള സ്‌ഫോടനത്തെ അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

English summary
A major fire broke out on board the INS Sindhurakshak submarine at the Mumbai Naval Dockyard late on Tuesday night. Officials say that an explosion caused the fire, but the cause of the explosion is not yet known.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X