കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവാളയ്ക്ക് തീവില, കിലോയ്ക്ക് 70 രൂപ

  • By Meera Balan
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സവാളയുടെ വില കുത്തനെ കുതിച്ചുയര്‍ന്നു. ഒരു കിലോ സവാളയ്ക്ക് 70 മുതല്‍ 80 രൂപവരെയാണ് നിലവിലെ വില. സാധാരണക്കാരന്റെ കുടുംബജറ്റിനെ തകര്‍ക്കുന്ന തരത്തിലാണ് നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ച് ഉയരുന്നത്. വളരെ പെട്ടന്നാണ് സവാളയുടെവില ഇത്രയധികം കൂടുന്നത്. ഇന്ത്യയില്‍ ഏറ്റവും അധികം സവാള ഹോള്‍സെയില്‍ വ്യാപാരം നടത്തുന്ന ലാല്‍സല്‍ഗാവോണ്‍, നാഷിക് എന്നിവിടങ്ങളില്‍ ഒരു ക്വിന്റല്‍ സവാളയുടെ വില 4,500രൂപയാണ്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും വരള്‍ച്ചമൂലം സാവളയുടെ ഉത്പ്പാദനം കുറഞ്ഞതാണ് വിലകൂടാന്‍ കാരണം.

onion

25ശതമാനമാണ് സവാളയ്ക്ക് വിലവര്‍ദ്ധനവ് ഉണ്ടായിരിയ്ക്കുന്നത്. സെപ്റ്റംബര്‍മാസം വരെ സവാളയുടെ വില കുറയാന്‍ ഇടയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ സവാളയുടെ വിളവെടുപ്പിന് ശേഷം മാത്രമേ വില നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. വില കുറയാതെ തുടരുന്ന പക്ഷം 80 രൂപവരെയായി സവാള വില ഉയരാന്‍ സാധ്യതയുണ്ട്.

അടുത്ത ആഴ്ച തന്നെ സവാളയുടെ വില കിലോയ്ക്ക് 80 രൂപയായി ഉയരുമെന്ന് കണക്കാക്കുന്നു. ഹോള്‍സെയില്‍ വിപണിയില്‍ ഉള്ളിയുടെ വില 50 മുതല്‍ 55 രൂപ വരെയാണ്. ആന്ധ്രപ്രദേശില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും സവാള എത്തുന്നതോട് കൂടി വിലയില്‍ കുറവുണ്ടാകുമെന്ന് കരുതുന്നു.

English summary
In trying times for household budgets, onion prices have skyrocketed sending budgets out of control. The average wholesale price of onion has more than doubled since the beginning of this month. It's selling between Rs 70 and Rs 80 rupees per kg.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X