അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം: 2 ഭീകരരെ വധിച്ചു

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതിനിടെയാണ് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം. യാതൊരുവിധ പ്രകോപനവും കൂടാതെയാണ് പാക് സൈന്യം വെടിവയ്ക്കുന്നതെന്ന് ഇന്ത്യന്‍ വാക്താവ് അറിയിച്ചിരുന്നു. കഴിഞ്ഞ 72 മണിക്കൂറിനിടെ ഒമ്പത് തവണയാണ് പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
അതേ സമയം, ഇന്ത്യാ -പാക് സൗഹൃദം പുലര്‍ന്നു കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ പാക് പ്രധാന മന്ത്രി നവാസ് ഷെറീഫ് പാര്‍ലമെന്റില്‍ ഇന്ത്യയ്‌ക്കെതിരെ പ്രമേയം പാസാക്കി. പഞ്ചാബ് അസംബ്ലിയില്‍ ഐക്യകണ്‌ഠേന പാസാക്കിയ മറ്റൊരു പ്രമേയത്തില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ഇന്ത്യയെ അപലപിക്കുകയും ചെയ്തു.
ഇന്ത്യയുമായി സൗഹൃദബന്ധം പുലര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് കഴിഞ്ഞ ദിവസം നവാസ് ഷെറീഫ് പ്രസ്താവന നടത്തുകയും അത് വിശ്വസിച്ച ഇന്ത്യ ഈ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications