കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരിലെ സ്‌കൂള്‍ കോഴി ഫാം

  • By Soorya Chandran
Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ വലിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടത്തിവരികയാണെന്നാണ് വിദ്യാഭ്യാസ മന്ത്രി ഒകേന്ദ്ര മൊയ്‌റാങ്തം അവകാശപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ശരാശരി നിലവാരത്തില്‍ താഴെയാണ്. ചിലയിടത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണവും അധ്യാപകരുടെ എണ്ണവും തമ്മില്‍ വലിയ അന്തരമില്ലെന്നും മാധ്യമ പ്രവര്‍ത്തകരും, സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഒരു സ്‌കൂളില്‍ ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കോഴി ഫാം നടത്തുന്നതായി സംഘം കണ്ടെത്തി.

Manipur Map

മാധ്യമ പ്രവര്‍ത്തകരുടേയും ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അലയന്‍സ് ഓഫ് മണിപ്പൂര്‍(ഡിഇഎസ്എഎം) എന്ന വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരുടേയും സംഘമാണ് സംസ്ഥാനത്തെ ചില സ്‌കൂളുകള്‍ സന്ദര്‍ശിച്ചത്. ഭാഗ്യബതി ലീക്കായിലെ ഇബോയമ്മ ഹൈസ്‌കൂളാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികളില്‍ കോഴിഫാം നടത്തുന്നതാണ് ഇവര്‍ കണ്ട്. സ്‌കൂളില്‍ ആകെ 44 കുട്ടികളാണ് ഉള്ളതെന്ന് പ്രധാനാധ്യാപിക അവകാശപ്പെട്ടെങ്കിലും 10 കുട്ടികള്‍ മാത്രമേ ഹാജരുണ്ടായിരുന്നുള്ളു. ഇവരെ പഠിപ്പിക്കാന്‍ സ്‌കൂളില്‍ ഉള്ളത് 29 അധ്യാപകരും.

ലാംലോങിലെ ഖുറായ് ഗേള്‍സ് സ്‌കൂളിലും സ്ഥിതി വ്യത്യസ്തമല്ല. 59 കുട്ടികള്‍ക്കായി ഇവിടെ ഉള്ളത് 22 അധ്യാപകരാണ്. ഇത് കൂടാതെ രണ്ട് പാചക തൊഴിലാളികളും ഒരു പ്യൂണും കൂടി ഉണ്ട് സ്‌കൂളില്‍. അധ്യാപകര്‍ എല്ലാ ദിവസം സ്‌കൂളില്‍ എത്താറുണ്ടോ എന്ന് പോലും സംശയമാണ്. രണ്ട് അധ്യാപികമാര്‍ ഈദ് ദിനത്തിലും ഞായറാഴ്ചയും രെജിസ്റ്ററില്‍ ഒപ്പ വച്ചതായി സംഘം കണ്ടെത്തി.

മറ്റൊരിടത്തെ പ്രമൈറി സ്‌കൂളിലെ സ്ഥിതി ഇതിലും രസകരമാണ്. 16 കുട്ടികള്‍ മാത്രമുള്ള സ്‌കൂളില്‍ 11 അധ്യാപകരാണ് ഉള്ളത്. മഴ തുടങ്ങിയാല്‍ പിന്നെ ഇവിടെ ക്ലാസ്സ് നടക്കാറുപോലുമില്ലെന്ന് അധ്യാപകര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

English summary
A joint team of journalists and activists of Democratic Students' Alliance of Manipur (DESAM) who visited government schools in Imphal, found the shocking state rampant irregularities in these schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X