'സരിതക്കൊപ്പമുള്ള മുഖ്യമന്ത്രി' അഥവാ ഉമ്മന്‍ചാണ്ടി

പഞ്ചാബില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഹര്‍സിമ്രത് കൗര്‍ ബാദലാണ് സരിതയുടെ കൂടെയുള്ള മുഖ്യമന്ത്രിയുടെ പേര് അന്വേഷിച്ചത്. സരിതയെ ഇന്ത്യ മൊത്തം അറിയാമല്ലോ എന്നൊരു കമന്റടിക്കാനും കൗര്‍ മറന്നില്ല. ശിരോമണി അകാലിദളിന്റെ എം പിയാണ് ഹര്‍സിമ്രത് കൗര്‍. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഭാര്യയും.
എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള എം പിക്ക് വരെ അറിയാവുന്ന സരിത നായരെ കേരള മുഖ്യമന്ത്രി അറിയില്ല എന്ന് പറയുന്നത് കൗതുകകരമാണ്. തനിക്ക് മാത്രമല്ല, രാജ്യം മൊത്തം സരിതയെ അറിയാമെന്ന് ലോക്‌സഭയില്‍ ഒരു എം പി പറയുമ്പോള്‍ നോക്കണേ സരിത നായരുടെ ഒരു റേഞ്ച്.
വൃന്ദ കാരാട്ടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സരിത നായര്‍ ഉമ്മന്‍ ചാണ്ടിയുടെ ചെവി കടിക്കുന്ന ഫോട്ടോ എ സമ്പത്ത് എം പിയാണ് സഭയില്‍ ഉയര്‍ത്തിയത്. ഇതിന് മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍ തുടങ്ങിയവര്‍ ശാലു മേനോനൊടൊപ്പമുള്ള ചിത്രങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങളും ഉയര്‍ത്തിക്കാട്ടി. ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് സരിത പരിചിതയായിരുന്നു എന്നാണ് സഭാംഗങ്ങളുടെ മുഖഭാവങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications