Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനില്‍ കൈവിട്ട കസര്‍ത്ത്, 14കാരന്‍ മരിച്ചു

മുംബൈ: അതിവേഗതയിലോടുന്ന ട്രെയിനില്‍ കസര്‍ത്തു കളിച്ച പതിനാലുകാരന്‍ കൈവിട്ട് താഴെ വീണു. മുംബൈയിലെ രെതി ബുണ്ടറിലാണ് സംഭവം.

സെയ്ദ് മുഹ്‌സിന്‍ സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനായി പോവുകയായിരുന്നു. താനെയില്‍ നിന്നും കയറിയ ഉടന്‍ തന്നെ ബാലന്‍ സര്‍ക്കസ് തുടങ്ങിയിരുന്നു.

Train Mumbai

കമ്പനിയില്‍ തുങ്ങി തൊട്ടടുത്ത ട്രാക്കിലെ തൂണില്‍ തൊടുകയായിരുന്നു രീതി. തീവണ്ടിയുടെ വേഗത കൂടിയിട്ടും സാഹസം നിര്‍ത്താന്‍ തയ്യാറായില്ല. ഓരോ തവണയും പോള്‍ തൊടുന്നത് സെയ്ദിന്റെ ആവേശം വര്‍ദ്ധിപ്പിക്കുകയായിരുന്നു.

പലരും ബാലനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പോള്‍ തൊടാനുള്ള ഒരു നീക്കത്തനിടെ കൈ വിട്ടുപോയതിനെ തുടര്‍ന്ന് ബാലന്‍ താഴെ വീഴുകയായിരുന്നു. അവിടെ വെച്ചു തന്നെ മരണത്തിന് കീഴടങ്ങി. ബാലന്റെ കസര്‍ത്ത് മുഴുവന്‍ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയെടുത്തിട്ടുണ്ട്.

<center><iframe width="600" height="450" src="//www.youtube.com/embed/ogM9IQibCHc" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+