ഉപരോധം പിന്‍വലിച്ചത് ഒത്തുകളി: കെ സുരേന്ദ്രന്‍

സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിനായി നടന്ന ചര്‍ച്ചകള്‍ തന്റെ അറിവോടെയാണോ എന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വെൡപ്പെടുത്തണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വ്യവസായ ഭീമനായ എം കെ യൂസഫലിയുടെ നേതൃത്വത്തിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നത്.
സി പി എം പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍, സി പി ഐ നേതാവ് കെ ഇ ഇസ്മയീല്‍, മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരാണ് സമരം അവസാനിപ്പിക്കുന്നതുമായി നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത് എന്നാണ് സുരേന്ദ്രന്റെ ആരോപണം. എല്‍ ഡി എഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്.
കൊല്ലപ്പെട്ട എം ആര്‍ പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയാണ് സമരം അവസാനിപ്പിച്ചത് ഒത്തുതീര്‍പ്പിന്റെ ഫലമായാണ് എന്ന് ആരോപിച്ച മറ്റൊരാള്‍. ടിപി വധം, ജയകൃഷ്ണന്‍ വധം, ലാവ്‌ലിന്‍ കേസ് തുടങ്ങിയവയില്‍ പാര്‍ട്ടിക്കുള്ള പങ്ക് പുറത്തുവരാതിരിക്കാനുള്ള തന്ത്രമായിരുന്നു സമരം അവസാനിപ്പിച്ചത് എന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications