കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റാലും തോല്‍ക്കാത്ത സമരം

  • By Soorya Chandran
Google Oneindia Malayalam News

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി എന്ന ആവശ്യം നടന്നില്ലെങ്കിലും അണികളില്‍ അണയാത്ത സമരാവേശം ഉണ്ടാക്കാന്‍ സെക്രട്ടേറിയറ്റ് ഉപരോധം കൊണ്ട് ഇടത് പക്ഷത്തിന് സാധിച്ചു.പതിനാല് ജില്ലകളില്‍ നിന്നും സമരഭടന്‍മാരെ എത്തിച്ച് അവര്‍ കരുത്ത് തെളിയിച്ചു.

ഹോട്ടലുകളിലും പാര്‍ട്ടി അണികളുടെ വീടുകളിലും സമരക്കാരെ പാര്‍പ്പിക്കരുതെന്ന പോലീസിന്റെ ഭീഷണികള്‍ക്കൊന്നും സമരക്കാര്‍ വഴിപ്പെട്ടില്ല.പൊതു കക്കൂസുകള്‍ അടച്ചിടാന്‍ പോലും നോട്ടീസ് കൊടുത്താണ് സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്.

ഇടത് മുന്നണിയില്‍, പ്രത്യേകിച്ചും സിപിഎമ്മിനായിരുന്നു ഈ സമരം നിര്‍ണായകം. അണികളെ എത്തിച്ചും അച്ചടക്കത്തോടെ സമരം ചെയ്തും അവര്‍ ശക്തി തെളിയിക്കുക തന്നെ ചെയ്തു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതപോലും സമരമുഖത്ത് മാറിനിന്നു. ചില സമരക്കാഴ്ചകള്‍

ലോഡ്ജില്ലെങ്കില്‍ റോഡ്

ലോഡ്ജില്ലെങ്കില്‍ റോഡ്

സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ ആദ്യ ദിനം രാത്രിയില്‍ റോഡില്‍ കിടന്നുറങ്ങുന്ന സമരഭടന്‍മാര്‍

ഞങ്ങളൊന്ന്

ഞങ്ങളൊന്ന്

സമരവേദിയില്‍ ജനത ദള്‍ നേതാവ് മാത്യു ടി തോമസും, സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും മുന്‍ മന്ത്രി പ്രേമചന്ദ്രനും.

തമാശക്കും വകയുണ്ടോ

തമാശക്കും വകയുണ്ടോ

സമരവേദിയില്‍ തമാശ പറഞ്ഞ് ചിരിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും തമാശ പറഞ്ഞ് ചിരിക്കുകയാണ്. തൊട്ടുത്ത് സിപിഐ നേതാവ് സി ദിവാകരനേയും കാണാം.

സമരച്ചെങ്കടല്‍

സമരച്ചെങ്കടല്‍

സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍ സൂചികുത്താന്‍ പോലും ഇടമില്ലാത്ത വിധം ഇടത് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞപ്പോള്‍

യുവജന പിന്തുണ

യുവജന പിന്തുണ

ഇടത് പാര്‍ട്ടികള്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിന് അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.

ആരോഗ്യം ഒരു പ്രശ്‌നമല്ല

ആരോഗ്യം ഒരു പ്രശ്‌നമല്ല

അനാരോഗ്യം പോലും കണക്കിലെടുക്കാതെ സമരവേദിയിലെത്തിയ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവനെ പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും കൂടി സ്വീകരിക്കുന്നു.

ഉറങ്ങിയും ഉറങ്ങാതെയും

ഉറങ്ങിയും ഉറങ്ങാതെയും

സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് രാത്രിയില്‍ കിടപ്പറയാക്കിയ സഖാക്കള്‍. കൊതുകടിയും വഴിവിളക്കുകളുടെ വെളിച്ചവും ചിലര്‍ക്കങ്കിലും ഉറക്കം നഷ്ടപ്പെടുത്തി.

 ഭക്ഷണപ്പുര ഗംഭീരം

ഭക്ഷണപ്പുര ഗംഭീരം

ഏത് പൊതു പ്രക്ഷോഭത്തിനേയും കടത്തിവെട്ടുന്നതായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധത്തിന് എല്‍ഡിഎഫ് ഒരുക്കിയ സന്നാഹങ്ങള്‍. ഒരാള്‍ പോലും ഭക്ഷണമോ വെള്ളമോ കിട്ടാതെ വലഞ്ഞില്ല. സമരക്കാര്‍ക്കായി ഒരുക്കിയ ഭക്ഷണ കേന്ദ്രത്തില്‍ നിന്ന്

കടല്‍ പോലെ ജനം

കടല്‍ പോലെ ജനം

സെക്രട്ടേറിയറ്റിന് മുന്നില്‍ ഇടത് പ്രവര്‍ത്തകുടെ ഉപരോധം.

അണയാത്ത ആവേശം

അണയാത്ത ആവേശം

പാളയം രക്ത സാക്ഷി മണ്ഡപത്തിന് മുന്നില്‍ നില്‍ക്കുന്ന ഇടത് പ്രവര്‍ത്തകര്‍. സമരത്തിന്റെ ആദ്യ ദിവസം സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റുകളും ഒരു സമയം ഇടത് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.

English summary
Although the Chief MInister didn't resign, the secretariat siege proved the strength of LDF and CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X