ഓണ്‍ലൈന്‍ കുറ്റകൃത്യം; 8,700 പേര്‍ പിടിയില്‍
ബെയ്ജിംങ്: ചൈനയില്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ നീക്കത്തില്‍ 8, 700 പേര്‍ അറസ്റ്റിലായി. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട 210 സംഘങ്ങളെയും പൊലീസ് കണ്ടെത്തി. പൊതു സുരക്ഷാവകുപ്പാണ് ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് ആഗസ്റ്റ് 13 ന് പുറത്തിറക്കിയത്. 4,100 ഇന്റര്‍നെറ്റ് അധിഷ്ഠിത കേസുകളാണ് പരിഹരിയ്ക്കപ്പെട്ടത്. 150 കോടിരൂപയോളം വീണ്ടെടുക്കാനും സാധിച്ചു.

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടി പൊലീസ് നടത്തിയ ക്യാംന്പയിനിലാണ് കുറ്റവാളികള്‍ പിടിയിലായത്. ജൂലൈ 25 മുതല്‍ 27 വരെ 13 പ്രവിശ്യകളില്‍ നിന്ന് സൈബര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്ന 42 സംഘങ്ങളേയും 40 ആളുകളെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു.
ജൂണില്‍ ആരംഭിച്ച ക്യാന്പയിന്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വിജയിച്ചു. ആയിരക്കണക്കിന് ഓണ്‍ലൈന്‍ കുറ്റവാളികളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പിടിയിലായത്. അശ്ലീല വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗുവന്‍ഷി ഷുവാങില്‍ നിന്ന് മാത്രം 140 പേരാണ് അറസ്റ്റിലായത്. പണം തട്ടിയെടുക്കലും, പെണ്‍വാണിഭവുമാണ് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ പ്രധാനപ്പെട്ടവ. അറസ്റ്റിലായവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications