വനിതാ എംപിയെയും മക്കളെയും തട്ടിക്കൊണ്ടുപോയി

കാണ്ഡഹാറില്‍ നിന്നും കാബൂളിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇവരെ അക്രമികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. മൂന്ന് മക്കളെയും ഇവര്‍ക്കൊപ്പം കടത്തിക്കൊണ്ടുപോയി. എന്നാല്‍ നാറ്റോ സേന നടത്തിയ ഓപ്പറേഷനില്‍ ഇവരുടെ മക്കളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
ഒരു ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെയുമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. അഫ്ഗാനിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു നാറ്റോ ഓപ്പറേഷന്‍. മക്കളോടൊപ്പമല്ല ഫരീദ അഹ്മാദിയെ താമിസിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നതായി ഗസാനി പ്രൊവിന്‍ഷ്യല്‍ ഡപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് അലി പറഞ്ഞു.
ഫരീദ അഹ്മാദിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തകള്‍ അംഗീകരിക്കാന്‍ ഇവരുടെ കുടുംബം ആദ്യമൊന്നും തയ്യാറായിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ കഴിയുകയാണ് എന്നായിരുന്നു കുടുംബത്തിന്റെ വാദം. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications