Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറക്കത്തില്‍ യുവതി 100കിലോമീറ്റര്‍ കാറോടിച്ചു

New Zealand
ഓക്ലന്‍ഡ്: മയക്കത്തിനിടയില്‍ ന്യൂസിലന്‍ഡ് യുവതി കാറോടിച്ചത് നൂറു കിലോമീറ്റര്‍ ദൂരം. ഉറക്കഗുളിക കഴിച്ചതിന് ശേഷം കാറുമെടുത്ത് പോയ യുവതിയാണ് കിലോമീറ്ററുകളോളം ദൂരം അബോധാവസ്ഥയില്‍ വാഹനം ഓടിച്ചത്. യുവതിയെപ്പറ്റി വിവരം നല്‍കിയത് യുവതിയുടെ അടുത്ത സുഹൃത്താണ്. ഇവര്‍ക്ക് യുവതി എസ്എംഎസ് അയച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി യുവതി ഇത്തരത്തില്‍ കാറോടിയ്ക്കാറുണ്ടായിരുന്നു. സുഹൃത്തിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിയ്ക്കുകയും യുവതിയെ കണ്ടെത്തുകയും ചെയ്തു.ആഗസ്റ്റ് 14 നാണ് സംഭവം.

യുവതിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് അവരെ കണ്ടെത്താന്‍ കഴിഞ്ഞത്. യാത്രയ്ക്കിടയില്‍ യുവതി പല സമയത്തും എസ്എംഎസുകള്‍ അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തന്റെ ഹാമില്‍ട്ടണിലെ വീട്ടില്‍ നിന്നും ഓക്ലന്‍ഡില്‍ എത്തുന്നതിനിടയില്‍ പലതവണ യുവതി എസ്എംഎസ് അയച്ചിരുന്നു. കാറുമായി യാത്ര ആരംഭിച്ച് അഞ്ച് മണിയ്ക്കൂറുകള്‍ക്ക് ശേഷമാണ് യുവതിയെ പൊലീസ് കണ്ടെത്തുന്നത്.

കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ള യുവതിയ്ക്ക് തുടര്‍ന്ന് വാഹനമോടിയ്ക്കാനുള്ള അനുമതി നല്‍കുന്നത് വീണ്ടും ആലോചിയ്ക്കണമെന്ന് പൊലീസ് പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വാഹനമോടിയ്ക്കുവാന്‍ പാടുള്ളൂവെന്നും പൊലീസ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+