കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപികയുടെ മര്‍ദ്ദനം,10 വയസുകാരന്‍ മരിച്ചു?

  • By Meera Balan
Google Oneindia Malayalam News

Murder
കാണ്‍പൂര്‍: പത്ത് വയസ്സുകാരന്‍ അധ്യാപികയുടെ മര്‍ദ്ദനമേറ്റ് മരിച്ചതായി ആരോപണം. ഇറ്റാവയിലെ അഭിനയപുര പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയായ അഞ്ജു പ്രതാപ് സിംഗ് ആണ് അധ്യാപികയുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചതായി ബന്ധുക്കള്‍ ആരോപിയ്ക്കുന്നത്. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് പിതാവ് അരവിന്ദ് കുമാര്‍ കുട്ടിയെ മര്‍ദ്ദിച്ച മമ്ത റാണി എന്ന അധ്യാപികയ്‌ക്കെതിരെ കേസ് കൊടുത്തു. 2013 ജൂലൈ 26 നാണ് അധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നത്.

കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇക്കാര്യം വീട്ടില്‍ പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നും സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ലഖ്‌നൗവിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ആഗസ്റ്റ് 13 ന് കുട്ടി മരിച്ചു. കുട്ടിയുടെ തലയിലും കഴുത്തിലും മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് സ്‌കൂളില്‍ എത്തി അധ്യാപകരുടേയും അഞ്ജുവിന്റെ സഹപാഠികളുടേയും മൊഴിയെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കഴിയൂ എന്ന് പൊലീിസ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ പിതാവിന്റെ ആരോപണം തെറ്റാണെന്നും ജൂലൈ മാസത്തില്‍ കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലായിരുന്നെന്നും പ്രധാന അധ്യാപിക പറയുന്നു.

English summary
A 10-year-old boy, allegedly beaten by his teacher at the Abhinaypura Government Primary School in Etawah, succumbed to his injuries at the SGPGI in Lucknow on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X