• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നഗ്നചിത്രം നെറ്റിലിട്ട ഇന്ത്യക്കാരന്‍ പിടിയില്‍

  • By Aswathi
ഷാര്‍ജ: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഇന്റെര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും പങ്കുവയ്ക്കുയും ചെയ്ത ഇന്ത്യക്കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. സൈമണ്‍ എന്നയാളാണ് അറസ്റ്റിലായത്. അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ ലാപ് ടോപും ഹാര്‍ഡ് ഡിസ്‌കുകളും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

പീര്‍ ടു പീര്‍ (പി ടു പി) എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഇയാള്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അശ്ലീല ചിത്രങ്ങള്‍ ഇന്റെര്‍നെറ്റിലിടുകയും പ്രചരിപ്പിക്കുകയും ചെയ്തതു കൂടാതെ അത് കൂട്ടുകാരുമായി പങ്ക് വയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഇന്റെര്‍ നെറ്റിലൂടെ പ്രചരിപ്പിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് മുവൈലയിലെ ഇയാളുടെ ഫാഌറ്റില്‍ പൊലീസ് റെയ്ഡ് നടത്തി.

ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും പൊലീസിന് മതിയായ തെളിവ് ലഭിച്ചു. കുറ്റം അഭിഭാഷകനോട് സൈമണ്‍ സമ്മതിച്ചിട്ടുണ്ട്. ഇത്തരം കുറ്റ കൃത്യങ്ങള്‍ ഷാര്‍ജയില്‍ കൂടി വരുന്നതു കാരണം വിവരം പൊലീസിനെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ഷാര്‍ജ പൊലീസ് ടോള്‍ ഫ്രീ നമ്പര്‍ സവിധാനം ഏര്‍പ്പെടുത്തി.

English summary
An Indian national has been arrested on suspicion of circulating child pornography using an internet file sharing programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more