ഇന്ത്യന്‍ എണ്ണക്കപ്പല്‍ ഇറാന്‍ പിടികൂടി
ദില്ലി: ഇറാഖില്‍ നിന്ന് എണ്ണയുമായി വന്ന ഇന്ത്യന്‍ കപ്പലിനെ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് പിടികൂടി. എംടി ദേശ് ശാന്തി എന്ന കപ്പലാണ് പിടിയിലായത്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. കപ്പല്‍ ഇറാന്‍ പിടികൂടിയ വിവരം ഇന്ത്യയെ ഞെട്ടിച്ചു. ഇറാനില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുംപെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറാനെ മറികടന്ന് ഇറാഖാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്ന്.ആഗസ്റ്റ് 14 നാണ് ഇന്ത്യന്‍ കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്.

പേര്‍ഷ്യന്‍ തീരത്ത് വച്ച് കപ്പല്‍ പിടികൂടിയ ശേഷം ഇറാന്റെ സമുദ്രാതിര്‍ത്തിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്ത്യന്‍ കപ്പലുകള്‍ ഇറാനില്‍ ജലമലിനീകരണത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ പിടികൂടിയത്. എന്നാല്‍ ഇറാന്റെ ഈ വിശദീകരണം വിശ്വസനീയമല്ലെന്നാണ് ചില അധികൃതര്‍ പറയുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് കപ്പല്‍ പിടിയിലായ വിവരം ഇന്ത്യന്‍ ഭരണകൂടം അറിയുന്നത്. ഇറാന്റെ ഈ നടപടി ഇന്ത്യയെ ഞെട്ടിച്ചു.
ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കുറച്ചിരുന്നു. ഇറാനുമേല്‍ അമേരിയ്ക്കയും യൂറോപ്യന്‍ യൂണിയനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചത്.


Click it and Unblock the Notifications