Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ മറന്നു, പ്രധാനമന്ത്രിയുടെ പ്രസംഗം വിവാദം

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം വിവാദത്തിലേക്ക്. മന്‍മോഹന്‍ സിങ്ങിന്റെ പ്രസംഗത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രിമാരുടെ പേര് മറന്നെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പേര് മാത്രമാണ് പരമാര്‍ശിച്ചതെന്നുമാണ് വിവാദത്തിന് കാരണം.

മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്‌പേയ്, എന്നിവരെ വിസ്മരിച്ചെന്നും സ്വാതന്ത്ര ദിനത്തിന്റെ അന്തസത്തയ്ക്ക് ചേര്‍ന്നതല്ല പ്രധാനമന്ത്രിയുടെ നടപടിയെന്നും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കുറ്റപ്പെടുത്തി.

Manmohan Singh

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ എങ്ങനെ നേരിടണമെന്ന് പറയാതെ ഒളിച്ചോടുന്ന പ്രധാനമന്ത്രി, ഇക്കാര്യത്തില്‍ പരസ്യ സംവാദത്തിന് തയ്യാറാവണം എന്ന ആവശ്യവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തി.

ജവഹര്‍ ലാല്‍ നഹ്രു 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മന്‍മോഹന്‍ സിങ് ഇപ്പോള്‍ ആവര്‍ത്തിച്ചത്.പാകിസ്താനെ വേണ്ട രീതിയില്‍ താക്കീത് ചെയ്യാനോ അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്ക് ആത്മവിശ്വാസം പകരാനോ പ്രധാമന്ത്രിക്കായില്ലെന്ന് മോഡി കുറ്റപ്പെടുത്തി.ഗുജറാത്തിലെ ഭുജില്‍ സ്വതന്ത്ര്യദിന പരേഡിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് മോഡി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തെ കുറ്റപ്പെടുത്തിയത്.

എന്നാല്‍ പൊള്ളത്തരങ്ങളാണ് മോഡിയുടെ മുഖമുന്ത്രയെന്നാരോപിച്ച് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങും പ്രധാനമന്ത്രിയുടെ രക്ഷയ്‌ക്കെത്തി. പ്രധാനമന്ത്രിയാകാനുള്ള മോഡിയുടെ അത്യാര്‍ത്തിയാണ് വിമര്‍ശനത്തിന് കാരണമെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+