Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യയ്‌ക്കെതിരെ പാക് മണ്ണ് ഉപയോഗിക്കരുത്'

manmohan-singh
ദില്ലി: ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്തണമെങ്കില്‍ പാകിസ്താന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പാക് മണ്ണ് ഉപയോഗപ്പെടുത്തരുതെന്നും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറുപത്തിയേഴാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ദില്ലിയിലെ ചുവപ്പു കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയല്‍ രാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. മുംബൈയിലെ ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച അദ്ദേഹം ദുരന്തം നിര്‍ഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ടു.

ഉത്തരാഖണ്ഡ് ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും പ്രളയ ദുരന്തമനുഭവിച്ച ഉത്തരാഖണ്ഡ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സാമ്പത്തിക പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി. 81 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റ് ഉടന്‍ പാസാക്കുമെന്നാണ് പ്രതീക്ഷ. ആധുനിക ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+