കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്നു

Google Oneindia Malayalam News

Sensex
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കറുത്ത വെള്ളിയാഴ്ച. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ സൂചികയായ നിഫ്റ്റിയും തകര്‍ന്നടിയുകയാണ്. നിഫ്റ്റി 200 പോയിന്റും സെന്‍സെക്‌സ് 700 പോയിന്റും താഴേക്കിറങ്ങി.

ബ്ലുചിപ്പ് കമ്പനികളില്‍ പെട്ട റിലയന്‍സ് 4.7 ശതമാനവും എച്ച്ഡിഎഫ്‌സി 5.8 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്ക് 5.5 ശതമാനവും വിലക്കുറഞ്ഞതോടെ വിപണി താഴോട്ട് പോരികയായിരുന്നു.
ടൈറ്റാന്‍ ഇന്‍ഡസ്ട്രീസിനാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. 273.35ല്‍ വില്‍പ്പന തുടങ്ങിയ ടൈറ്റാന്‍ 243.35ലേക്ക് ഇറങ്ങി. ജെയിന്‍ ഇറിഗേഷന്‍, ഫ്യൂച്ചര്‍ റീട്ടെയില്‍, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് ഓഹരികളുടെ വിലയിലും എട്ടുശതമാനത്തിലധികം കുറവുണ്ടായി.

തകര്‍ച്ചയ്ക്കിടയിലും നേട്ടമുണ്ടാക്കിയ ചില കമ്പനികളുണ്ട്. സ്‌ട്രൈഡ്‌സ് അക്രോലാബ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, എസ്സാര്‍ ഓയില്‍ ലിമിറ്റഡ്, ഗീതാഞ്ജലി ജെംസ്, വോക്കാര്‍ഡ് ലിമിറ്റഡ് എന്നിവ നാലു ശതമാനത്തിലധികം മുന്നേറി.

ഒട്ടുമിക്ക ഏഷ്യന്‍ വിപണികളും ഉച്ചയോടെ വില്‍പ്പന തുടങ്ങിയ യൂറോപ്യന്‍ മാര്‍ക്കറ്റുകളും നഷ്ടത്തിലാണ് നീങ്ങുന്നത്. ഓഹരി വിപണിയെ പിടിച്ചുനിര്‍ത്തുന്നതിനെ കുറിച്ചാലോചിക്കാന്‍ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

English summary
The BSE Sensex fell around 700 points and the Nifty down around 200 points on Friday. Stocks hurting the indices: RIL down 4.7 per cent, HDFC down 5.8 per cent, HDFC Bank down 5.5 pct.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X