കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് ഉള്ളടക്കം സെന്‍സര്‍ ചെയ്യാം

Google Oneindia Malayalam News

Supreme Court
ദില്ലി: ഇന്റര്‍നെറ്റിലെ ഉള്ളടക്കം സര്‍ക്കാര്‍ നിയന്ത്രിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് സുപ്രിം കോടതി. ഇന്റര്‍നെറ്റില്‍ സെന്‍സര്‍ ഷിപ്പ് ഏര്‍പ്പെടുത്തുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഇന്റര്‍നെറ്റില്‍ എവിടെങ്കിലും പബ്ലിഷ് ചെയ്യുന്ന എന്തെങ്കിലും കാര്യത്തിനു പോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. പ്രത്യേകിച്ചും മതപരമായ കാര്യങ്ങളില്‍. അതുകൊണ്ട് സര്‍ക്കാറിന്റെ നിയന്ത്രണത്തെ നല്ല കാര്യമായി വേണം കരുതാന്‍.

ഇന്റര്‍നെറ്റ് ഉള്ളടക്കം എഡിറ്റ് ചെയ്യാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന ഐടി ആക്ടിലെ നിര്‍ദ്ദേശം ചോദ്യം ചെയ്തുകൊണ്ട് മൗത്ത്ഷട്ട് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വെബ്‌സൈറ്റിലെ ഉള്ളടക്കത്തിനെതിരേ പരാതി ഉയര്‍ന്നാല്‍ 36 മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണമെന്ന നിയമം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്നാണ് വെബ്‌സൈറ്റ് അഭിഭാഷകന്‍ വാദിച്ചത്. മ്യാന്മാറിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ലഹള മൂലം ബാംഗ്ലൂരില്‍ നിന്നും കൂട്ടപാലായനം ഉണ്ടായതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

കിംവദികള്‍ ഓണ്‍ലൈനിലൂടെ അതിവേഗം പരക്കും. അതുകൊണ്ട് ഇത്തരമൊരു നിയമത്തില്‍ യാതൊരു തെറ്റുമില്ല. ഓണ്‍ലൈന്‍ പോസ്റ്റുകള്‍ കൊണ്ട് പല ഗുരുതരമായ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല.

English summary
Nothing wrong if government blocks objectionable internet content, says Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X