സ്വാതന്ത്ര്യദിനത്തില്‍ ഗൂഗിള്ഇന്ത്യയെ അപമാനിച്ചു?
ദില്ലി: അറുപത്തിയേഴാം സ്വാതന്ത്ര്യദിനത്തില്‍ സെര്‍ച്ച് എഞ്ചിന് ഭീമന്മാരായ ഗൂഗിള്‍ ഇന്ത്യയെ അപമാനിച്ചു എന്ന് ആക്ഷേപം. സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കാളികളായി ഗൂഗിള്‍ ഒരുക്കിയ ഡൂഡിലാണ് വിവാദത്തിന് തിരികൊളുത്തിയത്. ത്രിവര്‍ണനിറത്തില്‍ ഗൂഗിള്‍ തയ്യാറാക്കിയ ഡൂഡിലില്‍ കുങ്കുമനിറത്തിന് പകരം മഞ്ഞയായതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
പ്രധാനപ്പെട്ട സംഭവങ്ങളെയും വ്യക്തികളെയും ഓര്‍മിക്കാനും ആഘോഷങ്ങള്‍ക്കും മറ്റുമായി ഗൂഗിള്‍ ഇത്തരത്തിലുള്ള ഡൂഡിലുകള്‍ ഒരുക്കാറുണ്ട്. ഹോം പേജില്‍ ഗൂഗിള്‍ എന്നെഴുതുന്ന അക്ഷരങ്ങളെയാണ് ഡൂഡിലുകളിലൂടെ ഗൂഗിള്‍ അണിയിച്ചൊരുക്കാറുള്ളത്. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ ദേശീയപതാകയാണ് ഗൂഗിള്‍ ഡൂഡിലിന് മാതൃകയായത്.

എന്നാല്‍ ഏറ്റവും മുകളിലത്തെ നിറമായ കുങ്കുമം മാറി മഞ്ഞയായതോടെ ഗൂഗിളിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നു. സെര്‍ച്ച് എഞ്ചിന് ഭീമന്മാരായ ഗൂഗിള്‍ ഇന്ത്യയെ അപമാനിക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നത്. മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററിലൂടെ നിരവധി പേര് ഗൂഗിളിനെ തിരുത്തി പോസ്റ്റുകളുമായി വന്നു. 'പ്രിയ ഗൂഗിള്‍, നിങ്ങളുടെ സ്വാതന്ത്ര്യദിന ഡൂഡില്‍ കൊള്ളാം, എന്നാല്‍ ആദ്യത്തെ നിറം മഞ്ഞയല്ല, കുങ്കുമമാണ് എന്നിങ്ങനെ പോകുന്നു പോസ്റ്റുകള്‍.
സംഭവം വിവാദമായതോടെ ഗൂഗിള്‍ ഡൂഡിലിലെ നിറവും മാറ്റി. 2013 മുതലാണ് ഗൂഗിള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഡൂഡിലിലൂടെ ആഘോഷിച്ചുതുടങ്ങിയത്. മിക്കവാറും വര്‍ഷങ്ങളില്‍ ത്രിവര്‍ണപതാക തന്നെയാണ് ഗൂഗിള്‍ ഡൂഡിലിനായി തിരഞ്ഞെടുക്കാറുള്ളത്. ഗാന്ധി ജയന്തി, ഹോളി, ദീപാവലി തുടങ്ങിയ ദിവസങ്ങളിലെ ഗൂഗിള്‍ ഡൂഡിലുകള്‍ പ്രശസ്തമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications