കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യദിനത്തില്‍ ഗൂഗിള്‍ഇന്ത്യയെ അപമാനിച്ചു?

Google Oneindia Malayalam News

ദില്ലി: അറുപത്തിയേഴാം സ്വാതന്ത്ര്യദിനത്തില്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ ഇന്ത്യയെ അപമാനിച്ചു എന്ന് ആക്ഷേപം. സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കാളികളായി ഗൂഗിള്‍ ഒരുക്കിയ ഡൂഡിലാണ് വിവാദത്തിന് തിരികൊളുത്തിയത്. ത്രിവര്‍ണനിറത്തില്‍ ഗൂഗിള്‍ തയ്യാറാക്കിയ ഡൂഡിലില്‍ കുങ്കുമനിറത്തിന് പകരം മഞ്ഞയായതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

പ്രധാനപ്പെട്ട സംഭവങ്ങളെയും വ്യക്തികളെയും ഓര്‍മിക്കാനും ആഘോഷങ്ങള്‍ക്കും മറ്റുമായി ഗൂഗിള്‍ ഇത്തരത്തിലുള്ള ഡൂഡിലുകള്‍ ഒരുക്കാറുണ്ട്. ഹോം പേജില്‍ ഗൂഗിള്‍ എന്നെഴുതുന്ന അക്ഷരങ്ങളെയാണ് ഡൂഡിലുകളിലൂടെ ഗൂഗിള്‍ അണിയിച്ചൊരുക്കാറുള്ളത്. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെ ദേശീയപതാകയാണ് ഗൂഗിള്‍ ഡൂഡിലിന് മാതൃകയായത്.

Google Doodle

എന്നാല്‍ ഏറ്റവും മുകളിലത്തെ നിറമായ കുങ്കുമം മാറി മഞ്ഞയായതോടെ ഗൂഗിളിന് ഏറെ പഴി കേള്‍ക്കേണ്ടി വന്നു. സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ ഇന്ത്യയെ അപമാനിക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നത്. മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററിലൂടെ നിരവധി പേര്‍ ഗൂഗിളിനെ തിരുത്തി പോസ്റ്റുകളുമായി വന്നു. 'പ്രിയ ഗൂഗിള്‍, നിങ്ങളുടെ സ്വാതന്ത്ര്യദിന ഡൂഡില്‍ കൊള്ളാം, എന്നാല്‍ ആദ്യത്തെ നിറം മഞ്ഞയല്ല, കുങ്കുമമാണ് എന്നിങ്ങനെ പോകുന്നു പോസ്റ്റുകള്‍.

സംഭവം വിവാദമായതോടെ ഗൂഗിള്‍ ഡൂഡിലിലെ നിറവും മാറ്റി. 2013 മുതലാണ് ഗൂഗിള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഡൂഡിലിലൂടെ ആഘോഷിച്ചുതുടങ്ങിയത്. മിക്കവാറും വര്‍ഷങ്ങളില്‍ ത്രിവര്‍ണപതാക തന്നെയാണ് ഗൂഗിള്‍ ഡൂഡിലിനായി തിരഞ്ഞെടുക്കാറുള്ളത്. ഗാന്ധി ജയന്തി, ഹോളി, ദീപാവലി തുടങ്ങിയ ദിവസങ്ങളിലെ ഗൂഗിള്‍ ഡൂഡിലുകള്‍ പ്രശസ്തമാണ്.

English summary
Google's Doodle while celebrating India's Independence Day on Thursday coloured its initial letters yellow instead of saffron.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X