കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേമാതരം എഴുതിയത് ഏ ആര്‍ റഹ്മാന്‍: സര്‍വ്വേ

Google Oneindia Malayalam News

vandemataram
മുംബൈ: ദേശീയ ഗീതമായ വന്ദേമാതരം എഴുതിയത് ആര്. 90 ശതമാനം പേരും പറഞ്ഞ ഉത്തരം എന്തെന്നോ, എ ആര്‍ റഹ്മാന്‍ എന്ന്. കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല, ഇവരില്‍ ആരും ബങ്കിം ചന്ദ്ര ചാറ്റര്‍ജി എന്ന് കേട്ടിട്ടുപോലുമില്ല. രാജ്യം അറുപത്തേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഡി എന്‍ എയുടെ സൗമിത്ര ഘോഷാണ് കോളേജി കുട്ടികള്‍ക്കിടയില്‍ ഈ ചോദ്യം ചോദിച്ചത്.

മുംബൈയിലെ 66 കോളേജ് വിദ്യാര്‍ത്ഥികളോടാണ് സൗമിത്ര ഘോഷ് ഈ ചോദ്യം ചോദിച്ചത്. ശരിയുത്തരം ആരും പറഞ്ഞില്ല എന്നത് പോകട്ടെ, ഇതില്‍ 58 പേരും പറഞ്ഞ ഉത്തരം എ ആര്‍ റഹ്മാന്‍ എന്നായിരുന്നു. അഞ്ചുപേര്‍ അറിയില്ല എന്ന് പറഞ്ഞു. ഇവരെല്ലാവരും സമ്മതിച്ച ഒരു കാര്യം ബങ്കിം ചന്ദ്ര ചാറ്റര്‍ജി എന്ന പേര് കേട്ടിട്ടില്ല എന്നതായിരുന്നു.

ഡി എന്‍ എ 15 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ മറ്റൊരു സര്‍വ്വേയില്‍ രണ്ട് പേരാണ് ശരിയായ ഉത്തരം പറഞ്ഞത്. ബാക്കിയുള്ളവരില്‍ ചിലര്‍ അറിയില്ല എന്നും മറ്റു ചിലര്‍ രവീന്ദ്ര നാഥ ടാഗോര്‍ എന്നും മറുപടി പറഞ്ഞു.

രവീന്ദ്രനാഥ ടാഗോറാണ് വന്ദേമാതരം എഴുതിയത് എന്ന് പറയുന്ന ആദ്യത്തെ ആളൊന്നുമല്ല കേട്ടോ ഈ കുട്ടികള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി 2006 ല്‍ ലോക്‌സഭയില്‍ പറഞ്ഞത് ദേശീയ ഗാനമായ വന്ദേമാതരം എഴുതിയത് രവീന്ദ്ര നാഥ ടാഗോര്‍ ആണെന്നായിരുന്നു.

സ്വാതന്ത്ര്യസമരത്തിന് ആവേശമായ വന്ദേമാതരം എഴുതിയത് ബംഗാളി കവിയും പത്രപ്രവര്‍ത്തകനുമായ ബങ്കിം ചാന്ദ്ര ചാറ്റര്‍ജിയാണ്. 1838 ല്‍ കൊല്‍ക്കത്തയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ പ്രശസ്തമായ ആനന്ദമഠം എന്ന പുസ്തകത്തില്‍ നിന്നുള്ള വരികളാണ് പിന്നീട് ദേശീയഗീതമായി മാറിയ വന്ദേമാതരം.

English summary
Newspaper DNA spoke to 15 students from Mumbai colleges who wrote the National Song. Only two of them gave the right answer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X