കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസ്: ജുഡീഷ്യല്‍ അന്വേഷണത്തിന് അംഗീകാരം

Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. സിറ്റിങ് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയയ്ക്കും.

പരിഗണനാവിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ പ്രതിപക്ഷം തയ്യാറാവുകയാണ് വേണ്ടത്. പരിഗണനവിഷയങ്ങള്‍ക്ക് ഇതിനുശേഷം മാത്രമേ അന്തിമരൂപം നല്‍കുകയുള്ളൂ.

ഉപരോധസമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെന്ന ആരോപണങ്ങള്‍ തെറ്റാണ്. ജനസമ്പര്‍ക്ക പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന നിലപാടില്‍ പുനര്‍ വിചിന്തനം വേണം. ജനക്ഷേമപരിപാടികളിലും പൊതുപരിപാടികളും പങ്കെടുക്കുന്നത് തടയുന്നത് അംഗീകരിക്കാനാവില്ല.

തിരുവഞ്ചൂരുമായി ഇടതുമുന്നണി യാതൊരു വിധ ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്താന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താമെന്ന് തിരുവഞ്ചൂര്‍ ഉറപ്പുനല്‍കിയിരുന്നതായി സിപിഎം നേതാവായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

ഉപരോധസമരം പിന്‍വലിക്കും വരെ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. അതിനുശേഷം തിരുവഞ്ചൂര്‍ വിളിച്ചിരുന്നു. എന്നാല്‍ ഗോവിന്ദന്‍ പറഞ്ഞതുപോലുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ല.

English summary
The state cabinet on Friday approved the decision to have a judicial probe on solar scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X