സ്വര്‍ണത്തിളക്കം കൂടുന്നു, പവന്‍വില 23,000 കടന്നു

രാജ്യാന്തര വിപണിയിലെ വില വര്‍ധനവിന് പുറമെ ഇന്ത്യയില്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയതും വില വര്‍ധനവ് കാരണമാണ്. എട്ടു ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായാണ് ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. രൂപയുടെ മൂല്യ തകര്‍ച്ച പിടിച്ചു നിര്‍ത്താനും വിദേശ വ്യാപാര കമ്മി ഉയര്‍ത്തുന്നതിനു വേണ്ടിയാണ് തീരുവ ഉയര്‍ത്തിയത്.
അതേ സമയം, അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 11.10 ഡോളര്‍ വര്‍ധിച്ച് 1,317.20 ഡോളറായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം ഓഹരി വിപണി കുത്തനെ ഇടിഞ്ഞതും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണത്തില്‍ നിക്ഷേപമിറക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതും ഇപ്പോള്‍ സ്വര്‍ണ വില ഉയരാനുള്ള കാരണമാണ്.












Click it and Unblock the Notifications