സിസേറിയനൊടുവില്‍ ഗര്‍ഭപാത്രത്തില്‍ സൂചിവച്ചുമറന്നു

പ്രസവ ശാസ്ത്രക്രിയ നടത്തിയതിനു ശേഷം തുന്നിക്കെട്ടിയ ഗര്‍ഭപാത്രത്തില്‍ ഡോക്ടറോട് സൂചി വച്ച് മറന്ന് പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവതിക്ക് സഹിക്കാന്‍ കഴിയാത്ത വേദന അനുഭവപ്പെട്ടു. ഇതിനു പുറമെ അമിത രക്തസ്രാവവും ഉണ്ടായി. യുവതിയുടെ കുടുംബമനുഭവിച്ച മനോവേദന കൂടെ കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാര തുക വിധിച്ചത്. മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാര തുകയും പതിനായിരം രൂപ കോടതി ചെലവുമാണ് സ്വകാര്യാശുപത്രി പിഴയടയ്‌ക്കേണ്ടത്.
സംഭവം മനപൂര്‍വ്വമല്ലെന്ന് കോടതി വാദിച്ചു. വയറിന്റെ ഭാഗത്ത് നീരുണ്ടായിരുന്നു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അബദ്ധത്തില്‍ സൂചി ശരീരത്തിലേക്ക് കയറുകയായിരുന്നെന്ന ആശുപത്രിയുടെ വാദം കോടതി തള്ളി. ദില്ലി മെഡിക്കല്‍ കൗണ്‍സില്‍ ആശുപത്രിക്കും ശാസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും നല്‍കിയ ക്ലീന്‍ ചീറ്റിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ആശുപത്രിക്ക് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് കോടതി വിധിച്ചു.












Click it and Unblock the Notifications