Get Updates
Get notified of breaking news, exclusive insights, and must-see stories!

പറന്നുയരുന്നവിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടി

പനാജി: പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍ നിന്ന് ഒരാള്‍ പുറത്തേക്ക് ചാടി. വിമാനത്തില്‍ ചരക്കുകള്‍ സൂക്ഷിക്കുന്ന ഭാഗത്ത് ഒളിച്ച് കയറിയ ആളാണ് വിമാനം പറയുന്നരുന്നതിന് തൊട്ട്മുമ്പ് താഴേക്ക് ചാടിയത്.

ഗോവ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സ്‌പൈസ് ജെറ്റിന്റെ ബാംഗ്ലൂര്‍ വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് എയര്‍ട്രാഫിക് കണ്‍ട്രോളര്‍(എടിസി) അധികൃതര്‍ വിമാനത്തിന്റെ കാര്‍ഗോ വാതില്‍ തുറന്ന് ഒരാള്‍ താഴേക്ക് ചാടുന്നത് കണ്ടത്. ഉടന്‍ തന്നെ പൈലറ്റിനെ വിവരം അറിയിച്ച് ടേക്ക് ഓഫ് ഒഴിവാക്കി.

SpiceJet Palne

സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് (ഡിജിസിഎ) അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.. സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിഭാഗത്തില്‍ പെടുന്ന വിമാനത്തില്‍ നിന്നാണ് ആള്‍ പുറത്തേക്ക് ചാടിയത്. ഉടന്‍ തന്നെ വിമാനത്താവള സുരക്ഷേ സേന ഇയാളെ പിടികൂടി .

തുറന്ന് കിടക്കുന്ന കാര്‍ഗോ വാതിലുമായി വിമാനം ടേക്ക് ഓഫ് ചെയാല്‍ അത് ചിലപ്പോള്‍ വന്‍ ദുരന്തത്തിന് വഴിവച്ചേക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. സംഭവം വലിയ സുരക്ഷാ പാളിച്ചയായാണ് വിലയിരുത്തുന്നത്. 2013 ആഗ്‌സറ്റ് 2 മുതല്‍ വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ത്യന്‍ വ്യോമയാന മേഖന കടുത്ത തീവ്രവാദ ആക്രമണ ഭീഷണി നേരിടുന്നുണ്ട് എന്ന ഇന്റലിജെന്റ്‌സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. കാര്‍ഗോ ടെര്‍മിനലുകളില്‍ കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തണമെന്ന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+