Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 50കാരന്‍ അറസ്റ്റില്‍

women crying
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറുമാസമായി നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്ന അന്‍പതുകാരന്‍ അറസ്റ്റില്‍. മാവേലിക്കര പൈനുംമൂട് പുത്തന്‍പുരയില്‍ കാര്‍ത്തികേയനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

കൊച്ചാലുംമൂട് ഇന്റെസ്ട്രിയല്‍ എസ്റ്റേറ്റിലെ സൂപ്പര്‍വൈസറാണ് പ്രതിയായ കാര്‍ത്തികേയന്‍. കുറുത്തിക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ മാതാവുമായുള്ള പരിചയത്തിന്റെ പേരിലാണ് ഇയാള്‍ സ്‌കൂളില്‍ നിന്ന് കൂട്ടികൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.

അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് പ്രതി ആറ് മാസം മുമ്പ് പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് വിളിച്ചിറക്കികൊണ്ടു പോയി പീഡിപ്പിച്ചത്. പിന്നീട് ഇത് തുടരുകയും ചെയ്തു. ആലപ്പുഴ ബീച്ചിന് സമീപമുള്ള വീട്ടില് കൊണ്ടുപോയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

വിദേശത്തായിരുന്ന പിതാവ് നാട്ടിലെത്തിയപ്പോഴാണ് കുട്ടി വിവരങ്ങള്‍ പുറത്തു പറഞ്ഞത്. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കാര്‍ത്തികേയന്‍ ഭീഷണിപ്പെടുത്തിയതിനെ തുര്‍ന്നാണ് ഇതുവരെ കുട്ടി സംഭവം പുറത്തുപറയാതിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+