കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറന്മുള ജലഘോഷയാത്ര

  • By Soorya Chandran
Google Oneindia Malayalam News

ആറന്‍മുള: പള്ളിയോടങ്ങളുടെ ഘോഷയാത്ര 2013 ആഗസ്റ്റ് 24 ന് നടക്കുമെന്ന് പള്ളിയോട സേവ സംഘം അറിയിച്ചു. ചിങ്ങത്തിലെ ഉത്രട്ടാതി ദിനത്തിലാണ് പമ്പാനദിയില്‍ ജലഘോഷയാത്ര നടക്കുക. 20 ചുണ്ടന്‍ വളളങ്ങളാണ് ഘോഷയാത്രയില്‍ പങ്കെടുക്കുക.
പ്രതിഷ്ഠാ ദിനാഘോഷത്തിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും വര്‍ണശബളമായ ജലഘോഷയാത്ര നടത്തുന്നത്. ഇത്തവണത്തെ ആന്‍മുള ഉത്രട്ടാതി വള്ളം കളി 2013 സെപ്റ്റംബര്‍ 20 നാണ് നടക്കുക. തിരോവോണം കഴിഞ്ഞ് കന്നി മാസത്തിലാണ് വള്ളം കളി നടക്കുക.

അഷ്ടമിരോഹിണി വള്ള സദ്യ 2013 ആഗസ്റ്റ് 28 ന് നടക്കും. ജന്‍മാഷ്ടമി ദിനത്തില്‍ ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്ര പരിസരത്ത് വച്ചാണ് ചരിത്ര പ്‌സിദ്ധമായ വള്ള സദ്യ നടക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരിങ്ങളാണ് വള്ള സദ്യക്ക് എത്താറുള്ളത്. ഇത്തവണ ഒരു ല്ക്ഷം പേര്‍ വള്ള സദ്യക്ക് എത്തുമെന്നാണ് സംഘാടകര്‍ കണക്ക് കൂട്ടുന്നത്.

ആറന്‍മുള ഉത്രട്ടാതി വള്ളം കളി കാണാനും ആയിരങ്ങളാണ് എത്താറുള്ളത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പ നദിയിലാണ് വള്ളം കളിയും നടക്കുക. തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്ത് നിന്ന് വരുന്നതിരവോണ തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ ഗരിമ പ്രദര്‍ശനമാണ് ഉത്രട്ടാതി വള്ളം കളി.

English summary
The ceremonial parade of the majestic Palliyodam or snake boat is being organized by Palliyoda Seva Sangham in sacred Pampa river in the month of Chingam on Uthrittathi day (August 24, 2013).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X