Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്തില്‍ ദുരൂഹത

pinarayi vijayan
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ 1997 ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ എസ്എന്‍സി ലാവ്‌ലില്‍ കമ്പനിക്കയച്ച കത്തില്‍ ദുരൂഹതയുണ്ടെന്ന് തിരുവനന്തപുരം സിബിഐ കോടതി. മൂന്ന് ജലവൈദ്യുതി പദ്ധതിയുടെ നവീകരണത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചേദിച്ചു. പിണറായിയുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുകയായിരന്നു കോടതി.

വായ്പയ്ക്ക പലിശയിളവ് ലഭിക്കാനുള്ള സാഹചര്യം പരിശോധിച്ചത് വ്യക്തമല്ലെന്നും മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള തുകയെ പറ്റി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേ സമയം, ലാവ്‌ലില്‍ കേസ് പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ നീക്കമാണെന്ന് പിണറായിയുടെ അഭിഭാഷകന്‍ അഡ്വ. എംകെ ദാമോദരന്‍ വാദിച്ചു. കാനഡയില്‍ പോയി ചര്‍ച്ച ചെയ്തത് വായ്പയുടെ കാര്യ മാത്രമാണെന്നും അവിടെ സാങ്കേതിക വിദഗ്ധന്റെ ആവശ്യമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഗൂഡാലോചന നടന്നത് കാരറിലല്ല. സിബിഐ അന്വേഷണത്തിലാണ്. പിണറായിയുടെ രാഷ്ട്രീ ഭാവി നശിപ്പിക്കാന്‍ ഗൂഢാലോചന നടന്നു. അഡ്വ. എംകെ ദാമോദരന്‍ കോടതിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+