കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തലചൊറിയുന്നു;ജോര്‍ജ്

  • By Aswathi
Google Oneindia Malayalam News

pc george
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ഈരാറ്റുപേട്ടയില്‍ ജോര്‍ജിനെതിരെ നടന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ ചന്തകളാണ് തനിക്കെതിരെ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ജനിച്ചു വളര്‍ന്ന ഈരാറ്റുപേട്ടയില്‍ തന്നെ വിരട്ടാന്‍ നോക്കണ്ട. ഉമ്മന്‍ ചാണ്ടിയുടെ പേരു പറഞ്ഞ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചന്തകളും വൃത്തികെട്ടവരുമാണ്. ആന്റോ ആന്റണി എംപിയും കെസി ജോസഫും അടങ്ങുന്നവരുടെ ചന്തകളും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. ചീഫ് വിപ്പ് ആരോപിച്ചു.

ഈരാറ്റുപേട്ടയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന്റെ കോലംകത്തിക്കുകയും കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. അതേ സമയം, ജോര്‍ജ് എംഎല്‍എ സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി രംഗത്തെത്തി.

സര്‍ക്കാറിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ ആരോപണങ്ങളുന്നയിച്ചാല്‍ ജോര്‍ജിനെതിരെ ഇനിയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് അറിയിച്ചു.

English summary
Government chief whip PC George criticizing chief minister Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X