അഞ്ച് മിനിട്ട് ഗൂഗിള്‍ നിലച്ചു;നഷ്ടം മൂന്നര കോടി
ദില്ലി: പ്രമുഖ സെര്‍ച്ച് എന്ജിന് ആയ ഗൂഗിളിന്റെ സേവനം 2013 ആഗസ്റ്റ് 17 ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മിനിട്ടോളം നിലച്ചു. ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ഗൂഗില്‍ പ്രശ്നം വലച്ചു.
ജി മെയില്‍, യു ട്യൂബ്, ഗൂഗിള്‍ഡ്രൈവ് തുടങ്ങി ഗൂഗിളിന്റെ എല്ലാ സേനവങ്ങളും ഈ സമയം പ്രവര്‍ത്തന രഹിതമായി. ഗൂഗിള്‍ ഹോം പേജ് പോലും ലഭ്യമായിരുന്നില്ല. ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.20 ഓടെയാണ് പ്രശ്നം തുടങ്ങിയത്. അഞ്ച് മിനിട്ടോളം ഇത് നീണ്ടു നിന്നു.

ഗൂഗിള്‍ സേവനം നിലച്ച ഉടന്‍ തന്നെ ഇത് ട്വിറ്ററില്‍ വലിയ വാര്‍ത്തയായി. ഗൂഗിള്‍ നിലച്ചതോടെ ലോകത്തെ ഇന്റര്‍നെറ്റ് ട്രാഫിക് പോലും മന്ദ ഗതിയിലായി. ലോകത്തെ ഇന്റര്‍നെറ്റ് ട്രാഫിക് 40 ശതമാനം താഴെപ്പോയാതാണ് ഇന്‍ര്‍നെറ്റ് നിരീക്ഷകരായ ഗോസ്വയേര്ഡ് വിലയിരുത്തുന്നത്. ഇന്‍ര്‍നെറ്റ് ഉഭോക്താക്കള്‍ എത്രത്തോളം ഗൂഗിളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് ഈ പ്രശ്നം പരിഗണിക്കപ്പെടുന്നത്.
ഗൂഗിള്‍ ചതിക്കുമെന്ന് സാധാരണക്കാരായ ഉപഭോക്താക്കള്‍ ആരും കരുതിയിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ഇന്‍ര്‍നെറ്റ് കണക്ഷന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു ഭൂരിപക്ഷം പേരും പരിശോധിച്ചത്.
2013 ഏപ്രില്‍ മാസത്തില്‍ ഗൂഗിള്‍ സേവനങ്ങള്‍ക്ക് ഇത്തരത്തില്‍ തടസ്സം നേരിട്ടിരുന്നു. അപ്പോഴും ഗൂഗിളിന്റെ ഹോം പേജിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ ഗൂഗിള്‍ ഹോം പേജ് പോലും അഞ്ച് മിനിട്ട് നേരം ലഭ്യമായിരുന്നില്ല.
ഏതാണ്ട് മൂന്നര കോടിയോളം രൂപയാണ് ഈ അഞ്ച് മിനുട്ട് കൊണ്ട് ഗൂഗിളിന് നഷ്ടം സംഭവിച്ചത്. അഞ്ച് മിനിട്ടുകൊണ്ട് തന്നെ ഗൂഗിള്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. 10 മിനിട്ട് കഴിഞ്ഞപ്പോള്‍ ഗൂഗിള്‍ ഡാഷ് ബോര്‍ഡില്‍ ഗൂഗിള്‍ എഞ്ചിനീയര്‍മാരുടെ സന്ദേശം എത്തി. എല്ലാ പ്രശ്നവും പരിഹരിച്ചിരിക്കുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications